പി.സി.ഐആസ്ഥാനമന്ദിരം ഉദ്ഘാടനവും ഓണ്‍ലൈന്‍ മീഡിയ ലോഞ്ചിങ്ങും ജൂണ്‍ 13 ന് ; ജസ്റ്റിസ് കെമാല്‍ പാഷ മുഖ്യാതിഥി

പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ) ആസ്ഥാനമന്ദിരം ഉദ്ഘാടനവും ഓണ്‍ലൈന്‍ മീഡിയ ലോഞ്ചിങ്ങും ജൂണ്‍ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മഞ്ഞാടി പി.സി.ഐ ഗ്രൗണ്ടില്‍ നടക്കും. ജസ്റ്റിസ് കെമാല്‍ പാഷ മുഖ്യാതിഥിയാകും

Jun 12, 2018 - 19:55
 0

പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ) ആസ്ഥാനമന്ദിരം ഉദ്ഘാടനവും ഓണ്‍ലൈന്‍ മീഡിയ ലോഞ്ചിങ്ങും ജൂണ്‍ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മഞ്ഞാടി പി.സി.ഐ ഗ്രൗണ്ടില്‍ നടക്കും. ജസ്റ്റിസ് കെമാല്‍ പാഷ മുഖ്യാതിഥിയാകും. പി.സി.ഐ ജനറല്‍ പ്രസിഡന്റ് കെ.ഏബ്രഹാം അധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനവും പി.സി.ഐ ചെയര്‍മാന്‍ തോമസ് വടക്കേക്കുറ്റ് ഓണ്‍ലൈന്‍ മീഡിയ ലോഞ്ചിങ്ങും നടത്തും.

ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് മുഖ്യപ്രഭാഷണവും എ.ജി. മലബാര്‍ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ വി.റ്റി. ഏബ്രഹാം അനുഗ്രഹ പ്രഭാഷണവും നടത്തും. ഒന്നായ് പാടാം മെഗാ സംഗീത പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് നിര്‍വഹിക്കും. പി.വൈ.സി, പി.ഡബ്ല്യൂ.സി ഓഫീസുകളുടെ ഉദ്ഘാടനവും നടക്കുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് എന്‍.എം.രാജു, സെക്രട്ടറി പാസ്റ്റര്‍ ജോസ് അതുല്യ എന്നിവര്‍ അറിയിച്ചു. റ്റി.കെ. റോഡില്‍ നിന്നും മഞ്ഞാടി പക്ഷിരോഗനിര്‍ണ്ണയ ഗവേഷണ കേന്ദ്രത്തിന് ചേര്‍ന്നുള്ള റോഡില്‍ 200 മീറ്റര്‍ കഴിയുമ്പോഴാണ് പി.സി.ഐ കേന്ദ്ര ഓഫീസ്. കൂടുതൽ വിവരങ്ങൾക്ക്: ജോജി ഐപ്പ് മാത്യൂസ് _9446392303