പി.സി.ഐ ആസ്ഥാന മന്ദിരം ഉദ്ഘാടനം ജൂൺ 13ന് ; ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥി

പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല മഞ്ഞാടി പി.സി.ഐ ഗ്രൗൗണ്ടിൽ നടക്കും.

Jun 3, 2018 - 00:38
 0

പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13 ന്  ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല മഞ്ഞാടി പി.സി.ഐ ഗ്രൗൗണ്ടിൽ നടക്കും.

ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥിയായിരിക്കും. പി.സി.ഐ ജനറൽ പ്രസിഡന്റ് കെ. എബ്രഹാം അധ്യക്ഷത വഹിക്കും.  ജസ്റ്റിസ് കമാൽ പാഷ ഉത്‌ഘാടനവും ചെയർമാൻ തോമസ് വടക്കേകൂറ്റ് ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും നടത്തും.

ഐപിസി സ്റ്റേറ്റ് പ്രസിഡണ്ട് പാ. കെ. സി. തോമസ്, എ. ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. വി. ടി. എബ്രഹാം, എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ‘ഒന്നായി പാടാം’ മെഗാ സംഗീത പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവഹിക്കും. PYC, PWC ഓഫീസുകളുടെ ഉത്‌ഘാടനവും തദ്ദവസരത്തിൽ നടത്തപ്പെടും.

പി സി ഐ, പി വൈ സി,പി ഡബ്ല്യൂ സി ഭാരവാഹികളും പെന്തക്കോസ്ത് സഭ നേതാക്കൻമാർ, പെന്തക്കോസ്ത് യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുക്കുന്നു, പി വൈസിയുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow