പെനിയേൽ ബൈബിൾ സെമിനാരി 41-ാമത് ബിരുദദാന സമ്മേളനം നടന്നു

Peniel Bible Seminary and Missionary Training center

Mar 23, 2024 - 09:25
 0

പെനിയേൽ ബൈബിൾ സെമിനാരി & മിഷനറി ട്രെയിനിങ് സെന്റർ  41-ാമത് ബിരുദദാന സമ്മേളനം മാർച്ച്‌ ഒൻപതിന്  സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ഐ. പി. സി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. റ്റി വത്സൻ എബ്രഹാം മുഖ്യാതിഥിയായിരുന്ന സമ്മേളനത്തിൽ പെനിയേൽ ബൈബിൾ സെമിനാരി വൈസ് പ്രിൻസിപ്പൽ റവ. ഗീവർഗീസ് തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. സെമിനാരി പ്രസിഡന്റ്‌ Mrs. വിനീത വർഗീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റവ. സാംകുട്ടി എം. ജെ, പാസ്റ്റർ പി. ഓ ഏലിയാസ്, പാസ്റ്റർ എം. പി ജോസ്, പാസ്റ്റർ റോണി, പാസ്റ്റർ എം. ജി രാജു എന്നിവർ ആശംസകൾ അറിയിച്ചു. എം.ഡിവ്, ബി.ടി.എച്ച്, ഡി.റ്റി. എച്ച്, സി.റ്റി എച്ച്, സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി ക്ലാസ്സുകളിലായി 45 പേർ ബിരുദങ്ങൾ സ്വീകരിച്ചു.

2024-25അധ്യായന വർഷത്തെക്കുള്ള ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0