പ്രാര്‍ത്ഥനയുടെ ശക്തി: ഹൃദയം നിലച്ച പാസ്റ്റര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു
ഹൃദയം നിലച്ച പാസ്റ്റര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു ലണ്ടന്‍ : മരിച്ച ലാസറെ ഉയിര്‍പ്പിച്ച കര്‍ത്താവ് ഇന്നും തന്റെ അത്ഭുത പ്രവര്‍ത്തികള്‍ ജനത്തിനായി ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ തെളിവാണ് ഇംഗ്ളണ്ടില്‍നിന്നും നമുക്ക് കേള്‍ക്കുവാന്‍ കഴിയുന്നത്
ലണ്ടന്‍ : മരിച്ച ലാസറെ ഉയിര്‍പ്പിച്ച കര്‍ത്താവ് ഇന്നും തന്റെ അത്ഭുത പ്രവര്‍ത്തികള്‍ ജനത്തിനായി ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ തെളിവാണ് ഇംഗ്ളണ്ടില്‍നിന്നും കേള്‍ക്കുവാന്‍ കഴിയുന്നത്.
ഹാംപ്ഷെയറില്‍ ഫെയര്‍ഹാമിലെ ലിവിംഗ് വേഡ് പെന്തക്കോസ്തു ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ വിക്ക്ലാന്റ് (47) കര്‍ത്താവ് തന്റെ ജീവന്‍ തിരികെതന്നു രക്ഷിച്ച സാക്ഷ്യം പങ്കുവെയ്ക്കുകയാണ് മാധ്യമങ്ങളിലൂടെ.കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്.
ട്രംപോലൈന്‍പാര്‍ക്കില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കവെ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ ഛര്‍ദ്ദിക്കുകയും പെട്ടന്നു കുഴഞ്ഞുവീഴുകയുമുണ്ടായി. ഈ സമയം അവിടത്തെ സ്റ്റാഫംഗങ്ങള്‍ ഹൃദയം നിലയ്ക്കാതിരിക്കാനായി ഫസ്റ്റ് എയ്ഡ് ശുശ്രൂഷ നല്‍കിയശേഷം അതിവേഗം സതാംപ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലേക്കെത്തിച്ചു.
ഡോക്ടര്‍മാര്‍ ഉടന്‍തന്നെ പരിശോധിച്ചശേഷം ക്രിസ്റ്റഫറിന്റെ ഭാര്യ ട്രസിയെ ആ സത്യം അറിയിച്ചു. നിങ്ങളുടെ ഭര്‍ത്താവിനു കാര്‍ഡിയാക് അറസ്റ്റ് പതിനഞ്ചു മിനിറ്റിനു മുമ്പ് സംഭവിച്ചു. എന്നാല്‍ അവര്‍ ഒരു കാര്യം കൂടി ഓര്‍പ്പിച്ചു. മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ബ്രെയിന്‍ നിര്‍ജ്ജീവമായിട്ടില്ല.
ട്രെസി പിന്നീട് ഒന്നും ചിന്തിച്ചു സമയം കളഞ്ഞില്ല. ആ കര്‍ത്തൃദാസി ഉടന്‍തന്നെ ഫെയ്സ് ബുക്കില്‍ പോസ്റ്റു ചെയ്യുകയും തങ്ങളുടെ സഭയുമായി ബന്ധപ്പെട്ടു വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ പ്രാര്‍ത്ഥിക്കണമെന്നും പാസ്റ്റര്‍ അപകട ഘട്ടത്തിലാണെന്നും എല്ലാവരും ഈ വിഷയം സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു മുമ്പാകെ പങ്കുവെയ്ക്കണമെന്നും പറഞ്ഞു.
പിന്നീടു ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഈ വിഷയം സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രാര്‍ത്ഥനാ ശൃംഖലതന്നെയുണ്ടായി.
ദൈവമക്കളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ക്രിസ്റ്റഫര്‍ 48 മണിക്കൂര്‍ കോമാ അവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയും, ഡോക്ടര്‍മാരുടെ ശുശ്രൂഷയും മൂലം കര്‍ത്താവിന്റെ കരം ക്രിസ്റ്റഫറിനെ തൊട്ടു.
സമ്പൂര്‍ണ്ണ സൌഖ്യത്തോടെ ക്രിസ്റ്റഫര്‍ ജീവിതത്തിലേക്കു തിരികെ വരികയായിരുന്നുവെന്ന് പാസ്റ്ററും കുടുംബാംഗങ്ങളും സന്തോഷം പങ്കുവെയ്ക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തി വലിയതാണെന്നു പാസ്റ്റര്‍ സാക്ഷ്യം പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ പഴയതുപോലെ ചര്‍ച്ചില്‍ ശുശ്രൂഷിക്കുന്നു.