പ്രധാനമന്ത്രി വയനാട്ടിലേക്ക്; ദുരന്തമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും

Aug 8, 2024 - 09:55
 0

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ദുരന്തമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ശനിയാഴ്ചയാണ് മോദി വയനാട്ടിലെ ദുരന്തഭൂമിയിലെത്തുക. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ സന്ദർശിക്കും. തുടർന്ന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളും മോദി സന്ദർശിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0