സ്കൂളിൽ പ്രാർത്ഥന ചൊല്ലി; മഹാരാഷ്ട്രയിൽ പ്രിൻസിപ്പലിനെ ക്രൂരമായി ആക്രമിച്ചു

Principal brutally assaulted in Maharashtra due to prayer conducted in school

Jul 7, 2023 - 02:54
 0

സ്കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിൻസിപ്പലിനെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതായി ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്യുന്നു. പൂനൈയിലെ തലേ​ഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടർ കോട്സ് റീഡിനെയാണ് ആക്രമിച്ചത്. ആക്രോശിച്ച് പ്രിൻസിപ്പലിനെ പിന്തുടരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിൻസിപ്പലിനെ വസ്ത്രങ്ങൾ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ‌ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തലേ​ഗാവ് പൊലീസ് അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0