കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

Prohibition of religious conversion law repealed in Karnataka

Jun 16, 2023 - 15:14
 0
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണു നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

‘വിചിത്രമായ സെൻസറിങ്, പുതു തലമുറയ്‌ക്കെതിരായ കുറ്റകൃത്യം’: പാഠപുസ്തക വിവാദത്തിൽ കേന്ദ്രമന്ത്രി ആര്‍എസ്എസ് നേതാവ് കെ.ബി.ഹെഡ്‌ഗെവാറിനെക്കുറിച്ചു പാഠം സ്‌കൂള്‍ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി. 

കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ 2022 മേയ് 17 മുതല്‍ പ്രാബല്യത്തോടെ ഒക്‌ടോബറിലാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഒപ്പിട്ടതിനെ തുടര്‍ന്നാണു നടപടി. 2021 ഡിസംബറില്‍ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ ബില്‍ അവിടെ പാസാക്കിയശേഷം നിയമസഭയില്‍ വീണ്ടും പാസാക്കിയതിനു ശേഷമാണു ഗവര്‍ണര്‍ക്ക് അയച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0