റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എ.; 2022 – 25 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു

Aug 18, 2022 - 19:59
Sep 21, 2022 - 20:20
 0

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എയുടെ 2022 – 25 വർഷത്തെ ഭരണസമിതിയെ ആഗസ്റ്റ് പതിനാലാം തീയതി റാന്നി ബഥേൽ ടൗൺ ചർച്ചിൽ റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു. റാന്നി ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ എബി പി. സാമുവൽ റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു. ഇവാ. സന്തോഷ് മേമന പ്രസിഡന്റായും പാ. സന്തോഷ് വർഗീസ് സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് കമ്മിറ്റീ അംഗങ്ങൾ : പാ. സോനു ജോർജ് (വൈസ് പ്രസിഡന്റ്), ഇവാ: റോജി ജോർജ് വർഗീസ്, പ്രഷ്യസ് കെ സാമുവേൽ (ജോയിന്റ് സെക്രെട്ടറിമാർ), ആനന്ദ് വി പ്രസന്നൻ (ട്രഷറർ), ജോൺസൺ കാവുങ്കൽ(പബ്ലിസിറ്റി കൺവീനർ), റോയൽ ചാക്കോ(താലന്ത് കൺവീനർ), ജെറി ജി എബ്രഹാം, ബോസ് എം ബിജു, ജോബിൻ പി സാം, ബ്ലസൻ മാത്യു, ജസ്റ്റിൻ ജേക്കബ്, ജെറോം സജി, ആൻസൺ ബി ഷാജി, ഫെബിൻ എം ബിജി, സിസ്റ്റർ. കൃപാ സാബു(കമ്മിറ്റി അംഗങ്ങൾ)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0