ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ നവം. 25 മുതൽ | Sharon Fellowship Church International Convention

Sharon Fellowship Church International Convention

Oct 11, 2024 - 11:16
Oct 11, 2024 - 11:16
 0

ശാരോൻ ഫെലോഷിപ്പ് ചർച്ചി(Sharon Fellowship Church )ന്റെ അന്തർദേശീയ കൺവൻഷൻ നവംബർ 25 തിങ്കളാഴ്ച മുതൽ ഡിസംബർ 1 ഞായറാഴ്ച വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ  നടക്കും. പുതുക്കം പ്രാപിക്കുക യഥാസ്ഥാനപ്പെടുക ആമോസ് 9:11-14 (Rebuild & Restore) എന്നതാണ് ചിന്താവിഷയം. പാസ്റ്റർ ഏബ്രഹാം ജോസഫ് (അന്തർദേശീയ പ്രസിഡന്റ്) പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ സെക്രട്ടറി), പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്രസിഡന്റ്) തുടങ്ങിയ സ്വദേശത്തും വിദേശത്തും നിന്നും ഉള്ള ദൈവദാസന്മാർ ശുശ്രൂഷിക്കും.

വൈസ്  പ്രസിഡന്റന്മാരായ പാസ്റ്റർ ജോൺസൺ കെ. ശാമൂവേൽ, പാസ്റ്റർ റോയി ചെറിയാൻ, മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ. തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ചെറിയാൻ, കൂടാതെ സെക്രട്ടറിന്മാരായ പാസ്റ്റർ ജേക്കബ് ജോർജ്ജ് കെ, പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ കുഞ്ഞച്ചൻ വർഗ്ഗീസ്, പാസ്റ്റർ ശാമൂവേൽ എഡിസൺ, പാസ്റ്റർ കെ.വി ഷാജൂ, ശാമൂവേൽ ഈശോ (ട്രഷറാർ), ടി ഓ പൊടി കുഞ്ഞ് എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0