ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സംയുക്ത ആരാധന നടന്നു

Nov 1, 2022 - 19:56
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സംയുക്ത ആരാധന ഒക്ടോബർ 30 ഞായറാഴ്ച പട്ടകുളം ശാരോൻ സഭയിൽ വച്ച് നടന്നു. അസ്സോ. റീജിയൻ മിനിസ്റ്റർ പാസ്റ്റർ എം പി ജോസഫ് അധ്യക്ഷനായിരുന്നു. പാസ്റ്റർ പ്രകാശ് ജോസ് പ്രാരംഭ പ്രാർത്ഥന നടത്തി. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡി പി ജോൺ സങ്കീർത്തനം വായന നടത്തി.

പാസ്റ്റർ സാം റ്റി മുഖത്തല, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം റീജിയൻ മിനിസ്റ്ററുമായ പാസ്റ്റർ വി ജെ തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ജോസ് കെ, പോൾ ജി ഫ്രാൻസിസ്, സാബു ജോൺ, റോബിൻസൺ, യേശുദാസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ട്രഷറർ സുരേന്ദ്രൻ കൃതജ്ഞത അറിയിച്ചു. പട്ടകുളം സഭാ ക്വയർ ഗാനങ്ങൾ ആലപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0