പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച, ഇന്ത്യയിലെ പെന്തക്കോസ്ത് സഭകളുടെ ആത്മീയ നേതൃസംഗമം നടന്നു
ഇന്ത്യയില്‍ ഒന്നേകാല്‍ നൂറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ അധ്യക്ഷരും ഉന്നതാധികാരസമിതി അംഗങ്ങളും പങ്കെടുത്ത സംഗമത്തില്‍ സഭയും സമൂഹവും നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളുണ്ടായി.
ഇന്ത്യയിലെ പെന്തക്കോസ്ത് സഭകളുടെ ആത്മീയ നേതൃസംഗമം നടന്നു. ഇന്ത്യയില്‍ ഒന്നേകാല്‍ നൂറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ അധ്യക്ഷരും ഉന്നതാധികാരസമിതി അംഗങ്ങളും പങ്കെടുത്ത സംഗമത്തില്‍ സഭയും സമൂഹവും നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളുണ്ടായി.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘടനം ചെയ്തു. ലഹരിയ്ക്ക് എതിരെ പെന്തക്കോസ്ത് സമൂഹത്തിന്റെ നിലപാടുകളും പോരാട്ടങ്ങളും ശ്രദ്ധേയമാന്നെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയെ തിന്മയിലേക്ക് നയിക്കുന്നതാണ് ലഹരി. കൗമാര- യുവ മനസുകളില്‍ ആവേശം വിതറി ഇവരെ ഇല്ലായ്മ ചെയ്യുന്നത് വലിയ സാമൂഹിക വിപത്തിലേക്കും അടുത്ത തലമുറയുടെ നാശത്തിലേക്കും വഴിതെളിക്കും. പെന്തക്കോസ്ത് സഭകളുടെ ഐക്യം വിളംബരം ചെയ്യുന്നതാണീ സംഗമമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വിവിധ പേരുകളിലായി ഉപദേശ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന പെന്തക്കോസ്ത് സഭകളുടെ ഏകീകൃത നേതൃസംവിധാനത്തിലേക്കുള്ള കാല്‍വയ്പ്പു കൂടിയായിരുന്നു ഈ സംഗമം. സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് യോഗം സംഘടിപ്പിച്ചത്.
അന്ധവിശ്വാസങ്ങള്‍, ജാതിവ്യവസ്ഥ, ലഹരി ഉപയോഗം തുടങ്ങിയ സാമൂഹികതിന്മകള്‍ക്കെതിരെയുള്ള ജീവതശൈലിയാണ് പെന്തക്കോസ്ത് സഭകള്‍ ആരംഭം മുതല്‍ പഠിപ്പിച്ചു വരുന്നത്. ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഈ വിഷയങ്ങളില്‍ സഭകള്‍ ചേര്‍ന്നെടുക്കേണ്ട നിലപാടുകളെ സംബന്ധിച്ച് വ്യക്തമായ ചര്‍ച്ചകളും ഉണ്ടായി.
തുടര്‍ സമ്മേളനങ്ങളില്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് നേതൃസംഗമം തീരുമാനമെടുത്തു. പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ പ്രസിഡന്റ് എന്‍.എം.രാജു അധ്യക്ഷത വഹിച്ചു. ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, ന്യൂ ഇന്ത്യാ ദൈവസഭ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ആര്‍. ഏബ്രഹാം, പവര്‍ വിഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ഡോ. കെ.സി.ജോണ്‍, ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി.തോമസ്, ഐപിസി സ്‌റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ്, ഡബ്ല്യുഎംഇ സഭ പ്രസിഡന്റ് പാസ്റ്റര്‍ ഒ.എം.രാജുകുട്ടി, ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി, പിഎംജി സഭാ പ്രസിഡന്റ് പാസ്റ്റര്‍ എം.എ.വര്‍ഗീസ്, സുവാര്‍ത്ത സഭ പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോണ്‍, ശാരോന്‍ ഫെലോഷിപ്പ് സഭ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍സന്‍ കെ. സാമുവല്‍, ന്യൂ ഇന്ത്യ ബൈബിള്‍ ചര്‍ച്ച് സെക്രട്ടറി പാസ്റ്റര്‍ കെ.വൈ. ജോണ്‍സന്‍, പാസ്റ്റര്‍മാരായ സണ്ണി വര്‍ക്കി, വൈ.റെജി, എബ്രഹാം ജോര്‍ജ്, സജി കുര്യന്‍, തോമസ് എം. പുളിവേലില്‍ പിസിഐ ഭാരവാഹികളായ പാസ്റ്റര്‍ ജെ.ജോസഫ്, പാസ്റ്റര്‍ കെ.എ.ഉമ്മന്‍, ബിജു വര്‍ഗീസ്, ഫിന്നി.പി. മാത്യു, അജി കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, പാസ്റ്റര്‍ നോബിള്‍ പി. തോമസ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിവിധ സഭാ ഭാരവാഹികളെ ആദരിച്ചു.