ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണു നോട്ടീസ് അയച്ചത്. 2021-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 500-ലധികം അക്രമങ്ങള്‍ നടന്നതായി ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
|
മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ |
അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.