ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

Jul 16, 2024 - 10:50
 0
ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. രക്ഷപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ച് പ്രദേശം വളഞ്ഞിരിക്കുകയാണ്.

ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്ത സംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.

ജമ്മു കശ്മീർ പോലീസും സൈന്യവും പ്രദേശത്തെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. ദോഡയിലിത് മൂന്നാമത്തെ ആക്രമണമാണ്. കഴിഞ്ഞ മാസം 26ന് ഉണ്ടായ ആക്രമണത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.