മതപരിവർത്തനത്തിന് ക്രൈസ്തവർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം : കേന്ദ്രമന്ത്രി

Jan 26, 2023 - 18:25
 0

ഭാരതത്തിൽ ക്രൈസ്തവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല. കൊൽക്കൊത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയവരാണ് ക്രൈസ്തവർ. പക്ഷേ ക്രൈസ്തവർക്കെന്നും അവഗണന മാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. വിദ്യാഭ്യാസ സേവന മേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ക്രൈസ്തവർ നടത്തുന്നുണ്ട്. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് ക്രൈസ്തവർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0