കർണാടകയിൽ അണക്കെട്ടിൽ വീണ പാസ്റ്ററുടെ മൃതദ്ദേഹം കണ്ടെത്തി

ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി അണക്കെട്ടിൽ ബന്ധുക്കളൊടൊപ്പം ഡിസം. 27 ഇന്നലെ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ച ഉത്തര കന്നട ജില്ലയിലെ സിർസി ഏബനേസർ അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ ശിവകുമാറിൻ്റെ

Dec 29, 2021 - 19:12
 0

ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി അണക്കെട്ടിൽ ബന്ധുക്കളൊടൊപ്പം ഡിസം. 27 ഇന്നലെ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ച ഉത്തര കന്നട ജില്ലയിലെ സിർസി ഏബനേസർ അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ ശിവകുമാറിൻ്റെ( 36 – ശാമുവേൽ ) മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തി. ഇന്നലെ രാവിലെ 11.30 മുതൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല.


സി ഡി എസ് ഐ എ.ജി. സൂപ്രണ്ടൻറ് പാസ്റ്റർ പോൾ തങ്കയ്യ , പാസ്റ്റർമാരായ ബിനു മാത്യൂ, ബെൻ എന്നിവർ ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിച്ച് മൃതശരീരം ലഭിക്കുവാനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. പാസ്റ്റർ പോൾ തങ്കയ്യ പ്രാർഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ രക്ഷാപ്രവർത്തകർ മൃതശരീരം കണ്ടെത്തിയതായി പാസ്റ്റർ ബിനു മാത്യൂ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയവർക്കായും പാസ്റ്റർ പോൾ പ്രാർഥിച്ചു.


മൈസൂർ ജില്ലയിൽ ചന്നപട്ടണ ഹുള്ളഹള്ളി സ്വദേശിയായ ശിവകുമാർ എന്ന ശാമുവേൽ സുവിശേഷ പ്രവർത്തനത്തിൽ മുൻ നിരയിലുള്ള ഒരു യുവശുശ്രൂഷകനായിരുന്നു. സിർസിയിലെ തൻ്റെ സഭാ ശുശ്രൂഷയ്ക്ക് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം പല തവണ നേരിട്ടുവെങ്കിലും ക്രിസ്തു ഭടനായി ശുശ്രൂഷ തുടരുകയായിരുന്നു. ഒരാഴ്ചയോളം ഉപവാസ പ്രാർഥനയും ,ക്രിസ്തുമസ് ആരാധനയും ഞായറാഴ്ച സഭാ ആരാധനയും നടത്തിയിട്ടാണ് ഭാര്യ സഹോദരൻ്റെ കുട്ടിയെ കാണുവാൻ ഗൗരിബിദിനൂരിലേ വീട്ടിലേക്ക് കുടുംബത്തോടെ പോയത്.


വളരെ ക്ഷീണിതനായിരുന്ന ശിവകുമാർ ബസുക്കളൊടൊപ്പം അണക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ നിർഭാഗ്യവശാൽ മുങ്ങി താഴുകയായിരുന്നു.
മൃതദേഹം ഗൗരിബിദനൂർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി ചിക്കബലാപൂരിൽ നിന്ന് മൈസൂരിലെ ഷെക്കിനാ എജി ചർച്ചിൽ കൊണ്ടുവരും, നാളെ രാവിലെ 9 മണിക്ക് പാ.ശിവകുമാറിന്റെ ജന്മസ്ഥലമായ ചന്നപട്ടണ ഹുള്ളഹളളി സംസ്കാര ശുശ്രൂഷ നടത്തുമെന്ന് എജി കാർവാർ സെക്ഷൻ പ്രസ്ബിറ്റർ റവ.പി.ടി. സൈമൺ പറഞ്ഞു.


ഭാര്യ: യശോദ മക്കൾ: പ്രജ്വാൾ(12) ,ക്രപ ( 6 ).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0