ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷൻ വ്യാഴാഴ്ച മുതൽ ദുബായിൽ

Nov 7, 2022 - 15:00
Nov 7, 2022 - 19:56
 0

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 10 മുതല്‍ 13 വരെ ദുബായിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതിന് പൊതുയോഗവും ഞായറാഴ്ച രാവിലെ ഒൻപതിന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെയ്‌സർലാൻഡിലും (ഐസ് റിങ്ക്) വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഉപവാസ പ്രാർത്ഥന അൽ നാസർ ലെയ്‌സർലാൻഡിലെ നഷ്വാൻ ഹാളിലും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#3) വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും ശനിയാഴ്ച വൈകിട്ട് മൂന്നിന് യുവജന സമ്മേളനവും ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#4) നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0