റ്റി.പി.എം വഡോദര സെന്റർ കൺവൻഷൻ നവംബർ 3 മുതൽ 6 വരെ

Nov 2, 2022 - 16:42
Nov 2, 2022 - 16:55
 0

ദി പെന്തെക്കൊസ്ത് മിഷൻ (TPM) വഡോദര സെന്റർ കൺവൻഷൻ നവംബർ 3 മുതൽ 6 വരെ ചിക്കോദ്ര ധാന്യവി റോഡിൽ ടാർസലി ബൈപാസിലെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.


ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വഡോദര സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0