ഉത്തർപ്രദേശ് : മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഈസ്റ്റർ ഞായറാഴ്ച രണ്ട് പേരെ അറസ്റ്റു ചെയ്തു

Apr 3, 2024 - 17:04
Apr 3, 2024 - 17:05
 0
ഉത്തർപ്രദേശ് : മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഈസ്റ്റർ ഞായറാഴ്ച രണ്ട് പേരെ അറസ്റ്റു  ചെയ്തു

ഉത്തർപ്രദേശിൽ  മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഈസ്റ്റർ ഞായറാഴ്ച രണ്ട് ക്രിസ്ത്യാനികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 31-ന് 110 യാത്രക്കാരുമായി കാൺപൂരിൽ നിന്ന് ഉന്നാവോയിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ പോലീസ് തടയുകയും, രണ്ടു പേരെ അറസ്റ്റു ചെയുകയും ചെയ്തു . ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയുന് ന്നതനുസരിച്ച്, ഒരു മതപരമായ ചടങ്ങ് നടക്കുന്ന ഒരു പരിപാടിയിലേക്ക് അവർ പോകുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.

അറസ്റ്റു ചെയ്യപ്പെട്ട സൈമൺ വില്യംസും ദീപക് മോറിസും, ബസിൽ യാത്ര ചെയ്തിരുന്നവർക്ക്  ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കിൽ ഓരോ യാത്രികർക്കും 50,000 രൂപയും  ജോലിയും  വാഗ്ദാനം ചെയ്തതായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ മഹേഷ് കുമാർ പറഞ്ഞു.

വലതുപക്ഷ സംഘടനയുടെ പ്രവർത്തകർ പോലീസിനെ അറിയിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ബസുകൾ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് 

"പണത്തിന് പുറമെ,  ജോലിയും, അവിവാഹിതർക്ക് പങ്കാളികളെ കണ്ടെത്തുന്നതിനുള്ള സഹായവും  അറസ്റ്റു ചെയപെട്ടവർ  ബസിലെ യാത്രക്കാർക്ക് വാഗ്ദാനം ചെയ്തതായി ," അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ മഹേഷ് കുമാർ കൂട്ടിച്ചേർത്തു.

യാത്രക്കാരിൽ ഒരാളായ സുനിൽ ബാൽമീകിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്യംസിനെയും മോറിസിനെയും അറസ്റ്റ് ചെയ്തത്.

വില്യംസിൻ്റെയും മോറിസിൻ്റെയും "കേസ് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്", ഉത്തർപ്രദേശ് ആസ്ഥാനമായുള്ള യൂണിറ്റി ഇൻ കംപാഷൻ എന്ന ചാരിറ്റിയുടെ ജനറൽ സെക്രട്ടറി  ക്രിസ്ത്യൻ ആക്ടിവിസ്റ്റ് മിനാക്ഷി സിംഗ് ഏപ്രിൽ 2 ന് വാർത്ത ഏജൻസിയോട് പറഞ്ഞു.

ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ മതപരിവർത്തന വിരുദ്ധ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു, പാസ്റ്റർ ദിനേശ് കുമാർ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ഉന്നാവോ ജില്ലയിൽ പ്രാർത്ഥന നടത്തുന്ന  അസംബ്ലി ഓഫ് ബിലീവേഴ്‌സ് ചർച്ചിലാണ് സംഭവം നടന്നതെന്ന് പാസ്റ്റർ ദീൻ നാഥ് വാർത്താ ഏജൻസികളോട് പറഞ്ഞു. "ഒരു മതപരിവർത്തന പ്രവർത്തനവും നടക്കുന്നില്ല, ഈസ്റ്റർ ഞായറാഴ്ച നടക്കുന്ന ആരാധന യോഗത്തിൽ സംബന്ധിക്കുവാൻ വരുന്നവരായിരുന്നു അവരെല്ലാം  ആയിരുന്നു," അദ്ദേഹം പറഞ്ഞു.