യു.പി.യില്‍ പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; ബീഹാറില്‍ വിശ്വാസികളെ ഒറ്റപ്പെടുത്തുന്നു
ഉത്തര്‍പ്രദേശില്‍ ദൈവസഭയുടെ പാസ്റ്ററെ ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കാന്‍ മത മൌലിക വാദികളുടെ ശ്രമം. കൂടാതെ പോലീസ് പീഢനവും. ബീഹാറില്‍ വിശ്വാസികളായ കുടുംബാംഗങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയുള്ള പീഢനവും നടക്കുന്നു
ഉത്തര്‍പ്രദേശില്‍ ദൈവസഭയുടെ പാസ്റ്ററെ ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കാന്‍ മത മൌലിക വാദികളുടെ ശ്രമം. കൂടാതെ പോലീസ് പീഢനവും. ബീഹാറില്‍ വിശ്വാസികളായ കുടുംബാംഗങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയുള്ള പീഢനവും നടക്കുന്നു.
യു.പി.യുടെ തലസ്ഥാന നഗരിയായ ലക്നൌവിലെ പുല്‍ബിഹാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബബ്ളുവിനെതിരെയാണ് മതമൌലികവാദികളുടെ പീഢനങ്ങളുണ്ടായത്. ഞായറാഴ്ച തന്റെ സ്വന്തം വസതിയില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനയുടെ സമാപനത്തിനുശേഷം ഉച്ചയ്ക്ക് 1.30-ന് ഒരു സംഘം ആളുകള്‍ ആരാധന നടന്ന സ്ഥലത്തേക്കു ഇരച്ചു കയറി പാസ്റ്ററെ ചോദ്യം ചെയ്യുകയും മത പരിവര്‍ത്തനം നടത്തുന്നുവെന്നു ആരോപിച്ച് ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുവാനും ശ്രമിച്ചു.
എന്നാല്‍ പാസ്റ്റര്‍ ഈ ആവശ്യം നിരാകരിക്കുകയും ദൈവവചനം സംസാരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പിരിഞ്ഞുപോയ അവര്‍ ചില മിനിറ്റുകള്‍ക്കുശേഷം പോലീസുമായി തിരികെ വന്നു.
പോലീസ് പാസ്റ്ററെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും സ്വന്തം വീട്ടില്‍ ആരുടെയും എതിരില്ലാതെ സത്യസന്ധമായിട്ടാണ് ആരാധന നടത്തുന്നതെന്നും പോലീസിനോടു പറഞ്ഞു. ഇതില്‍ തൃപ്തരാകാതെ പോലീസ് പാസ്റ്ററെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സുവിശേഷ വിരോധികളുടെ പ്രരണയാല്‍ , മേലില്‍ ഈ ഭവനത്തില്‍ ഞായറാഴ്ച ആരാധന നടത്തുകയില്ലെന്നു നിര്‍ബന്ധപൂര്‍വ്വം എഴുതിവാങ്ങിക്കുകയും വൈകിട്ട് 6 മണിയോടുകൂടി പാസ്റ്ററെ വിട്ടയയ്ക്കുകയും ചെയ്തു.
കഴിഞ്ഞ 11 വര്‍ഷമായി പാസ്റ്റര്‍ ഇവിടെ സഭാ ശുശ്രൂഷ ചെയ്തു വരുന്നു. 45 പേര്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരുന്നു. എതിരാളികളുടെ നടപടിയില്‍ നിരാശനാണ് പാസ്റ്റര്‍ .
ബീഹാറില്‍ ബഗല്‍പൂര്‍ ജില്ലയില്‍ മഹേശ്പൂര്‍ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ബന്ധുക്കള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉത്തമ സാക്ഷികളായതില്‍ പ്രകോപിതരായ ഒരു കൂട്ടം മതമൌലികവാദികള്‍ കടുത്ത വിവേചനവും നിയമ നിഷേധവും നടത്തുന്നു. കൃഷ്ണകുമാര്‍ സുമന്‍ , സഹോദരന്‍ രാജകുമാര്‍ ദാസ് എന്നിവരാണ് സുവിശേഷ വിരോധികളുടെ അനീതിയ്ക്കെതിരായത്.
കൃഷ്ണകുമാര്‍ 10 വര്‍ഷം മുമ്പ് കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് രാജ്കുമാറും കുടുംബവും കര്‍ത്താവിങ്കലേക്കു കടന്നുവന്നു. രാജ്കുമാര്‍ സ്വന്തം വീട്ടില്‍വച്ച് പ്രാര്‍ത്ഥനാ കൂടിവരവു നടത്തി ഒരു ചെറിയ സഭയായി അത് രൂപംകൊണ്ടു. തുടര്‍ന്നു ഇവരുടെ കുടുംബാംഗങ്ങള്‍ ഒന്നാകെ രക്ഷിക്കപ്പെടുകയും പുറത്തുനിന്ന് ചിലരും കടന്നുവന്ന് കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തുവരുന്നു.
കഴിഞ്ഞ വര്‍ഷം ദുര്‍ഗ്ഗാ പൂജ സമയത്ത് ചിലര്‍വന്നു രാജ് കുമാറിനോടു 3000 രൂപാ സംഭവനയായി ചോദിച്ചു. ഇത് നിരസിച്ചതിനെത്തുടര്‍ന്നു കുടുംബാംഗങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വീട്ടിലേക്കുള്ള വഴി അടയ്ക്കുകയും ചെയ്തു.
കൃഷ്ണകുമാര്‍ മുംബൈയിലാണ് ജോലി ചെയ്യുന്നത്. അനീതിക്കെതിരെ ശബ്ദിച്ചതിന് കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുന്നതും പതിവായി. ഇതേത്തുടര്‍ന്ന് സാന്‍ഹൌലി പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക