ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി.

മാസച്യുസിറ്റ്ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്‌സ് യൂണിവേഴ്സ്റ്റിയിലെയും

Jan 19, 2020 - 10:51
 0

മാസച്യുസിറ്റ്ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്‌സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. മണല്‍ത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയില്‍ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളില്‍ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങള്‍ നീക്കാനും സെനോബോട്ട് ഉപയോഗിക്കാം.

ആഫ്രിക്കന്‍ തവളയുടെ ഹൃദയത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നുമുള്ള മൂലകോശങ്ങള്‍ എടുത്തു നിര്‍മിച്ച സെനോബോട് ജീവനുള്ള, പ്രോഗ്രാം ചെയ്യാവുന്ന 'യന്ത്രം' ആണ്.പ്രോഗ്രാം ചെയ്യുന്നത് കോശങ്ങളെത്തന്നെയാണെന്നു മാത്രം. ഇവയെ രണ്ടായി മുറിച്ചാല്‍ നിമിഷങ്ങള്‍ക്കകം കൂടിച്ചേര്‍ന്നു പഴയരൂപത്തിലാകും.7 ദിവസം വരെ മാത്രം ആയുസ്സുള്ള ഇവ ദൗത്യം അവസാനിച്ചു കഴിഞ്ഞാല്‍ പ്രകൃതിയില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഈ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ട ഊര്‍ജം സെനോബോട്ടിന്റെ ശരീരത്തില്‍ തന്നെയുണ്ട്.

നിര്‍മാണ ഘടകമായ ഹൃദയകോശങ്ങളുടെ ഓരോ തുടിപ്പും സെനോബോട്ടിനെ മുന്നോട്ടു കുതിക്കാന്‍ സഹായിക്കും. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തരൂപങ്ങളില്‍ ഇതിനെ നിര്‍മിക്കാനാവും. ദൗത്യം എന്തായിരിക്കണം എന്നു പ്രോഗ്രാം ചെയ്യാമെങ്കിലും അത് എങ്ങനെ നിര്‍വഹിക്കണമെന്നു സെനോബോട്ടിനു സ്വയം തീരുമാനിക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0