ക്രീസ്തീയ കവ്വാലി സംഗീതജ്ഞനും, റേഡിയോ പ്രഭാഷകനുമായ റെവ: ആദം ദിഗ്ഗൽ യാത്ര മദ്ധ്യേ മരം വീണ് നിര്യാതനായി
KE News Desk | Odisha

കന്ധമാൽ ജില്ലയിലെ ബർഘമ,ബല്ലിഗുഡ നിവാസിയായ റെവ: ആദം ദിഗ്ഗൽ ആരാധനക്കായി സഭാ ഹാളിലേക്കുള്ള യാത്ര മദ്ധ്യേ നിര്യാതനായി. താൻ ബൈക്കിൽ യാത്ര ചെയ്തു വരവേ ഒരു വളവിൽ എത്തിയപ്പോൾ, റോഡരികിൽ ഒരു ഗ്രാമവാസി മുറിച്ചു കൊണ്ടിരുന്ന ഉണങ്ങിയ വൃക്ഷം തന്റെ മേൽ പതിക്കുകയും ഉടൻ തന്നെ
അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുക യായിരുന്നു.
അറിയപ്പെടുന്ന കവ്വാലി ഗായകൻ, റേഡിയോ പ്രഭാഷകൻ, ഫിൽദൽഫ്യാ സഭയുടെ പ്രധാനപ്പെട്ട ശുശ്രൂഷ കരിൽ ഒരാളും ,2008 ലെ കന്ധമാൽ കലാപത്തെ അതിജീവിച്ചവരിൽ ഒരാളും ആയിരുന്നു റവ: ആദം ദിഗ്ഗൽ.
ഭാര്യ മഞ്ജു, രണ്ട് ആൺമക്കളും ഒരു മകളും എല്ലാവരും വിവാഹിതർ. ദുഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.
Also Read : കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം