ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക വിഭാഗക്കാർക്കായി കമ്മിഷൻ

Sep 19, 2022 - 18:55
 0
ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക വിഭാഗക്കാർക്കായി കമ്മിഷൻ

ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്ര നീക്കം. ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷൻ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

പരിവർത്തിതരായ പട്ടികവിഭാഗക്കാരുടെ സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസ സ്ഥിതി കമ്മിഷൻ പഠിക്കും .
നിലവിലെ പട്ടികവിഭാഗങ്ങളുടെ പട്ടികയിൽ കൂടുതൽ പേരെ ചേർക്കുന്നതിന്റെ പ്രത്യാഘാതവും പഠിക്കും.

കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങൾ കമ്മിഷനിലുണ്ടാകും . റിപ്പോർട്ട് സമർപ്പിക്കാൻ ഒരുവർഷത്തിലേറെ സമയമെടുത്തേക്കും. കമ്മിഷൻ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുഭാവപൂർവം പ്രതികരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്ര നീക്കം.

Read in English : Commission for Scheduled Caste Converts to Christianity and Islam
Read In Malayalam : ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക വിഭാഗക്കാർക്കായി കമ്മിഷൻ
Read in Hindi : अनुसूचित जाति आयोग ईसाई और इस्लाम में धर्मान्तरित
Read in Tamil:கிறித்துவ மற்றும் இஸ்லாம் மதத்திற்கு மாறிய அட்டவணை சாதியினருக்கான ஆணையம்