അമേരിക്കയിൽ 125 വർഷം പഴക്കമുള്ള ദേവാലയം കത്തി നശിച്ചു
പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയം അഗ്നിക്കിരയായതിന്റെ ഞെട്ടല്‍ മാറും മുന്‍പ് അമേരിക്കയിലെ ടെക്‌സാസിലെ പുരാതന ദേവാലയമായ ചര്‍ച്ച് ഓഫ് വിസിറ്റേഷനിലും വന്‍ അഗ്നിബാധ. അഗ്‌നിബാധയില്‍ 125 വര്‍ഷം പഴക്കമുള്ള ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. ഏഴ് മാസങ്ങള്‍ക്കു ശേഷം ദേവാലയത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയം അഗ്നിക്കിരയായതിന്റെ ഞെട്ടല്‍ മാറും മുന്‍പ് അമേരിക്കയിലെ ടെക്‌സാസിലെ പുരാതന ദേവാലയമായ ചര്‍ച്ച് ഓഫ് വിസിറ്റേഷനിലും വന്‍ അഗ്നിബാധ. അഗ്‌നിബാധയില്‍ 125 വര്‍ഷം പഴക്കമുള്ള ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. ഏഴ് മാസങ്ങള്‍ക്കു ശേഷം ദേവാലയത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് അപകടം ഉണ്ടായിരിക്കുന്നത്. അതേസമയം സക്രാരി അത്ഭുതകരമായ വിധത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവില്‍ അഗ്നിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല. 30-40 മില്യണ്‍ ഡോളറിനടുത്തു നാശനഷ്ട്ടമുണ്ടായതായി കരുതപ്പെടുന്നു. ഏറെ വേദനാജനകമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ഓസ്റ്റിന്‍ രൂപതയിലെ ബിഷപ്പ് ജോ വാസ്‌ക്വീസ് പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കിയ ഉദ്യോഗസ്ഥരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ചരിത്രനിധിയായ ദേവാലയത്തെ ഓര്‍ത്ത് വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 185 കുടുംബങ്ങളിലായി അഞ്ഞൂറിലേറെ കുടുംബാംഗങ്ങളാണ് ദേവാലയത്തിന് കീഴിലുള്ളത്.