ബി എസ് ആർ സി എഫ് ടാലന്റ് ടെസ്റ്റ് ഫൈനൽ ഒക്ടോബർ 20 ന്

ബെംഗളുരു സൗത്ത് മേഖലയിലെ പെന്തെക്കോസ്ത് വിശ്വാസികളുടെയും ശുശ്രൂഷകരുടെയും ആത്മീയ സംഘടനയായ ബാംഗ്ലൂർ സൗത്ത് റിവൈവൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (ബിഎസ്ആർസി എഫ്)

Oct 9, 2018 - 18:08
 0

ബെംഗളുരു സൗത്ത് മേഖലയിലെ പെന്തെക്കോസ്ത് വിശ്വാസികളുടെയും ശുശ്രൂഷകരുടെയും ആത്മീയ സംഘടനയായ ബാംഗ്ലൂർ സൗത്ത് റിവൈവൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (ബിഎസ്ആർസി എഫ്) ആഭിമുഖ്യത്തിൽ നഗരത്തിലെ തെക്കൻ മേഖലയിലെ പെന്തെക്കോസ്ത് വിശ്വാസികൾക്ക് വേണ്ടി നടത്തുന്ന താലന്ത് പരിശോധനയുടെ ഫൈനൽ റൗണ്ട് മത്സരം ഒക്ടോബർ 20 ന് ഉച്ചയ്ക്ക് ഇലക്ട്രോണിക് സിറ്റി കാമസാന്ദ്ര റോയൽ പബ്ലിക്ക് സ്കൂൾ ഹാളിൽ നടക്കും. ജൂണിയർ, ഇന്റർമീഡിയറ്റ്, സീനിയർ വിഭാഗങ്ങളിലും യുവജനങ്ങൾ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലുള്ളവർക്കും തരം തിരിച്ചാണ് പാട്ട്, ആക്ഷൻ സോംഗ്, വാക്യമത്സരം, ബൈബിൾ ക്വിസ് എന്നീ പരിപാടികൾ നടത്തുന്നത്. നേരത്തെ സഭകളിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്ക് മാത്രമെ ഫൈനൽ റൗഡിൽ മത്സരിക്കാൻ സാധിക്കു, ബി എസ് ആർ സി എഫ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ.തോമസ് പി.ജെ, പ്രോഗ്രാം കോർഡിനേറ്റർ സാം പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0