ഐപിസി അട്ടപ്പാടി സെൻറർ കൺവൻഷനും സംഗീതവിരുന്നും ഡിസംബർ 27 മുതൽ

23 മത് ഐപിസി അട്ടപ്പാടി സെൻറർ കൺവൻഷനും സംഗീതവിരുന്നും ഡിസംബർ 27 തീയതി മുതൽ 30 വരെ, വൈകിട്ട് 5.30 മുതൽ 9.30 വരെ, പള്ളിക്കുറുപ്പ് (സുകുപ്പടി) ഐപിസി ശീലോഹാം ഗ്രൗണ്ടിൽ

Oct 4, 2018 - 14:40
 0

23 മത് ഐപിസി അട്ടപ്പാടി സെൻറർ കൺവൻഷനും സംഗീതവിരുന്നും ഡിസംബർ 27 തീയതി മുതൽ 30 വരെ, വൈകിട്ട് 5.30 മുതൽ 9.30 വരെ, പള്ളിക്കുറുപ്പ് (സുകുപ്പടി) ഐപിസി ശീലോഹാം ഗ്രൗണ്ടിൽ വെച്ച് നടക്കും. സെൻറർ പ്രസിഡന്റ് പാസ്റ്റർ എം.ജെ. മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു (പുനലൂർ), പാസ്റ്റർ ഷിബു നെടുവേലി (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ രാജു ആനിക്കാട്, മേജർ ലൂക്ക്, സിസ്റ്റർ സ്റ്റർലാ ലൂക്ക് എന്നിവർ പകലും വൈകിട്ടുമായി നടക്കുന്ന വിവിധ യോഗങ്ങളിൽ ദൈവ വചനം സംസാരിക്കും. ഗോസ്പൽ സിംഗേഴ്സ് തൃശൂർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറ, ഇവാ. അഡ്. ജോൺസൺ പളളിക്കുന്നേൽ, ഇവാ. ജിനീഷ് ചെറിയാൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 944 789 7321