ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍

ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍ അമ്മാന്‍ ‍: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സോദോം പട്ടണം ഇപ്പോഴത്തെ യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം എന്ന സ്ഥലമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍. വേരിത്താസ് ഇന്റര്‍നാഷണല്‍ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയുടെ ഡയറക്ടറായ ഡോ. സ്റ്റീവന്‍ കോളിന്റെ

Sep 17, 2018 - 14:23
 0
ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍

ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍
അമ്മാന്‍ ‍: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സോദോം പട്ടണം ഇപ്പോഴത്തെ യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം എന്ന സ്ഥലമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍.

വേരിത്താസ് ഇന്റര്‍നാഷണല്‍ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയുടെ ഡയറക്ടറായ ഡോ. സ്റ്റീവന്‍ കോളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി നടത്തി വന്ന പര്യവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.

താന്‍ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 13 മുതല്‍ 19 വരെയുള്ള അദ്ധ്യായങ്ങള്‍ നന്നായി പഠിച്ച ശേഷമാണ് ഗവേഷണം നടത്തിയതെന്നു ഡോ. സ്റ്റീവന്‍ അഭിപ്രായപ്പെടുന്നു. 1996-ല്‍ മറ്റൊരു ഗവേഷണത്തിനായി ടാള്‍ എല്‍ ഹമ്മാമില്‍ എത്തിയപ്പോഴാണ് സോദോം പട്ടണം നിലനിന്നിരുന്ന സ്ഥലത്തേക്കുറിച്ച് ചിന്തിച്ചതും പഠനം നടത്താന്‍ തീരുമാനിച്ചതെന്നും ഇദ്ദേഹം പറയുന്നു.

സോദോം പട്ടണം നിലനിന്നിരുന്നത് ഇപ്പോഴത്തെ ചാവുകടലിന്റെ തെക്കന്‍ പ്രദേശത്താണെന്നാണ് പൊതുവേയുള്ള വനിലയിരുത്തല്‍ ‍. എന്നാല്‍ മാസങ്ങള്‍ നീണ്ട പഠനത്തിനൊടുവില്‍ പഴയ സോദോമിന്റെ ഭഗങ്ങളിലൊന്ന് ചാവു കടലിന്റെ വടക്കന്‍ പ്രദേശത്ത് യോര്‍ദ്ദാന്‍ നദിക്കു സമീപമുള്ള ടാള്‍ എല്‍ ഹമ്മാമിലാണെന്ന് നിഗമനത്തിലെത്തി. ഇതിനായി അമേരിക്കയിലും, യിസ്രായേലിലും, യോര്‍ദ്ദാനിലുമായി നിരവധി പഠനങ്ങള്‍ നടത്തുകയുണ്ടായി.

ടാല്‍ എല്‍ ഹമ്മാമിന്റെ പ്രധാനപ്പെട്ട സ്ഥലം ഏകദേശം 40 ഹെക്ടറോളം വരും. ഇത് പുരാതന വെങ്കല യുഗത്തില്‍ പ്രശസ്തമായ സ്ഥലമായിരുന്നു. ഡോ. സ്റ്റീവന്‍ പഴയ സോദോമിനെക്കുറിച്ച് സ്ഥിരീകരിച്ചു പറയുവാന്‍ നിരവധി തെളിവുകള്‍ നിരത്തുന്നു. ഒന്നാമതായി ഉല്‍പ്പത്തി പുസ്തകം 13-ാം അദ്ധ്യായം 1-12 വരെ വാക്യങ്ങളില്‍ ലോത്ത് തനിക്കുള്ള സ്ഥലം കണ്ടെത്തി തിരഞ്ഞെടുത്തതായി വായിക്കുന്നു.

ടാള്‍ എല്‍ ഹമ്മാമുമായി ബന്ധപ്പെട്ട് ബൈബിളില്‍ 25-ഓളം പ്രാവശ്യം സോദോമിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
രണ്ടാമതായി അബ്രഹാമിന്റെ ദൈവവിളി സമയം മദ്ധ്യ വെങ്കല യുഗമായിരുന്നു. മണ്‍ പാത്രങ്ങള്‍ ‍, വാസ്തു വിദ്യകള്‍ ഒക്കെ അന്ന് പ്രചാരത്തിലായിരുന്നു. ഇപ്പോള്‍ ഇവിടെ നടത്തിയ ഉല്‍ഖനനത്തില്‍ പഴയ മണ്‍പാത്രങ്ങള്‍ , തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ മറ്റു ഉപകരണങ്ങള്‍ ‍, അന്നത്തെ മനുഷ്യരുടെ കരവിരുത് തെളിയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും കുഴിച്ചെടുത്തിട്ടുണ്ട്.

ഇവയുടെ ഒക്കെ റേഡിയോ കാര്‍ബണ്‍ ഡേറ്റ് ലാബില്‍ വിശദമായി പരിശോധിച്ചപ്പോള്‍ 1700-50 ബിസി വരെയുള്ള കാലക്കണക്കാണ് വിലയിരുത്തിയിരിക്കുന്നത്.

പുതിയ ഗവേഷണ കണ്ടെത്തലിനെ നിരവധി പുരാവസ്തു ഗവേഷകരുടെ മുന്‍ കണ്ടെത്തലുമായി സാമ്യമുള്ളതായും ഡോ. സ്റ്റീവന്‍ അഭിപ്രായപ്പെടുന്നു. ഡോ. സ്റ്റീവനോടൊപ്പം നിരവധി ഗവേഷകര്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. സോദോം എന്ന പഴയ പട്ടണത്തിന്റെ ഒരു ഭാഗം ടാള്‍ എല്‍ ഹമ്മാം തന്നെയെന്ന് സ്റ്റീവന്‍ ഉറപ്പിച്ചു പറയുന്നു.