മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത്‌ 121 ക്രൈസ്തവ ദൈവാലയങ്ങൾ

121 Christian churches were attacked in Manipur

May 18, 2023 - 19:05
 0

കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലാ ക്രിസ്ത്യന്‍ ഗുഡ്‌വില്‍ കൗണ്‍സിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 76 ദൈവലാലയങ്ങള്‍ പൂര്‍ണമായും കത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീന്‍ സഭയുടെ കീഴിലുള്ള മൂന്നു ദൈവാലയങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ഇംഫാലിലെ ഷാങ്ഹായ്‌പ്രോ സെന്റ് പോള്‍സ് ദൈവാലയം, സാഞ്ചിപുര്‍ ഹോളി റെഡീമര്‍ ദൈവാലയം, കാക്ചിംഗ് ഖുനാവിലെ ഹോളി ക്രോസ് ദൈവാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. മണിപ്പൂര്‍ കലാപത്തില്‍ 1700 വീടുകള്‍ ആക്രമിക്കപ്പെട്ടു. 35,000 പേര്‍ പലായനം ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read : മണിപ്പൂരിലെ അക്രമത്തിൽ 60 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുഖ്യമന്ത്രി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0