സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നത് 124 ക്രൈസ്തവ ആരാധനാലയങ്ങള്‍
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നത് 124 ക്രൈസ്തവ ആരാധനാലയങ്ങള്‍ ദമാസ്ക്കസ്: ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിലായ സിറിയയില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍

ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിലായ സിറിയയില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 124 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടു പ്രകാരം സിറിയന്‍ സൈന്യത്തിന്റെയോ വിമതരുടെയോ ആക്രമണങ്ങളിലും പ്രതിരോധത്തിലുമാണ് ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്.
2011 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. ആക്രമണങ്ങളെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ -ആസാദിനെ അനുകൂലിക്കുന്ന സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 75 ചര്‍ച്ചു കെട്ടിടങ്ങളും വിമത സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 33-ഉം, ഐ.എസ്. 12, മറ്റു തീവ്രവാദികള്‍ 4 എന്നിങ്ങനെയാണ് കണക്കുകള്‍ .
ബാഷര്‍ ആസാദിന്റെ സര്‍ക്കാരിനെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംരക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. പല ചര്‍ച്ച് കെട്ടിടങ്ങളും ബോംബ് ആക്രമണങ്ങളിലാണ് തകര്‍ന്നത്.
സിറിയ ജനാധിപത്യവും, മനുഷ്യാവകാശങ്ങളും സംരക്ഷിക്കാത്തപക്ഷം സമാധാനത്തിലേക്കു കടന്നു വരാന്‍ പ്രയാസമാണെന്ന് എസ്.എന്‍ .എച്ച്.ആര്‍ ചെയര്‍മാന്‍ ഫാദെല്‍ അബ്ദുള്‍ ഖാനി അഭിപ്രായപ്പെട്ടു
What's Your Reaction?






