13മത് ഗാസിയബാദ് സമ്മേളനവും സംഗീത സന്ധ്യയും നവംബർ 3മുതൽ
ഐപിസി ഗ്രയ്റ്റർ ഡെൽഹി, ഗാസിയബാദ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 3, മുതൽ5 വരെ വൈകിട്ട് 5.30 മുതൽ 8.30 വരെ, ഗാസിയബാദ് രാമലീല ഗ്രൗണ്ടിൽ 13മത് ഗാസിയബാദ് സമ്മേളനവും സംഗീത സന്ധ്യയും നടക്കും.
ഐപിസി ഗ്രയ്റ്റർ ഡെൽഹി, ഗാസിയബാദ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 3, മുതൽ5 വരെ വൈകിട്ട് 5.30 മുതൽ 8.30 വരെ, ഗാസിയബാദ് രാമലീല ഗ്രൗണ്ടിൽ 13മത് ഗാസിയബാദ് സമ്മേളനവും സംഗീത സന്ധ്യയും നടക്കും.
ഐപിസി ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം. തോമസ്,
ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ജോഷ്വാ ഡേവിഡ് (ഫരീദബാദ്)മുഖ്യ സന്ദേശം നൽകും. ആഷാ ശർമ്മ (മേയർ, ഗാസിയബാദ്) മുഖ്യ അതിഥിയായിരിക്കും. സിസ്റ്റർ പ്രസിസ് ജോൺ സംഗീത ശുശ്രൂഷ നിർവഹിക്കും.
നവംബർ 4ന് ഞായറാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ ആരാധന നടക്കും. പാസ്റ്റർ കെ. ജോയ് (പേറ്റ്റൻ – ഡെൽഹി)തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ എ. റ്റി. ജോസഫിന്റെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിപുലമായ നടത്തിപ്പിന്, ക്രമീകരണങ്ങൾ ചെയതു വരുന്നു. പ്രോഗ്രാം കോ- ഓർഡിനേറ്ററായി ദീപക് ശർമ്മ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:+91 98711 00679, +91 98185 58695, +91 81714 87970.