കാമറൂണില്‍ വീട്ടുവളപ്പില്‍ ഉറങ്ങിക്കിടന്ന 18 ക്രൈസ്തവരെ കൊലപ്പെടുത്തി

കാമറൂണില്‍ വീട്ടുവളപ്പില്‍ ഉറങ്ങിക്കിടന്ന 18 ക്രൈസ്തവരെ കൊലപ്പെടുത്തി മൊസോഗോ: വടക്കന്‍ കാമറൂണില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന വിശ്വാസികള്‍ക്കു നേരെ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ മരിച്ചു

Aug 25, 2020 - 13:17
 0

വടക്കന്‍ കാമറൂണില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന വിശ്വാസികള്‍ക്കു നേരെ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഗസ്റ്റ് 2-ന് ഞായറാഴ്ച രാത്രിയില്‍ മൊസോഗോ ജില്ലയിലെ നഗുവത്ചിവി ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്.ഇസ്ളാമിക തീവ്രവാദി സംഘടനിയില്‍പ്പെട്ട ഒരു സംഘം മാരകായുധങ്ങളുമായെത്തി വീട്ടിനുള്ളില്‍ കിടന്നവരെ ആക്രമിക്കുകയായിരുന്നു. വെടിവെച്ചും വാളുകൊണ്ടു വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു.വടക്കന്‍ കാമറൂണില്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങളും വീടുകളും തകര്‍ക്കുകയും മിഷണറി പ്രവര്‍ത്തകരെ വകവരുത്തുകയും ചെയ്യുന്നതു പതിവാണ്. ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ നേരത്തെ വിടും സ്ഥലവും വിട്ട് പോകേണ്ടി വന്നിട്ടുണ്ട്.