ഫോർട്ട് കൊച്ചിയിൽ ഏകദിന വചന പ്രഘോഷണവും ആത്മിക ആരാധനയും

ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ചിന്റെയും സ്പിരിച്വൽ ഹൗസ് ഒഫ് മശീഹയുടെയും ആഭിമുഖ്യത്തിൽ ഏകദിന വചന പ്രഘോഷണവും ആത്മിക ആരാധനയും ഡിസംബർ 22 ന് രാവിലെ 9.30

Dec 19, 2018 - 20:16
 0
ഫോർട്ട് കൊച്ചിയിൽ ഏകദിന വചന പ്രഘോഷണവും ആത്മിക ആരാധനയും

ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ചിന്റെയും സ്പിരിച്വൽ ഹൗസ് ഒഫ് മശീഹയുടെയും ആഭിമുഖ്യത്തിൽ ഏകദിന വചന പ്രഘോഷണവും ആത്മിക ആരാധനയും ഡിസംബർ 22 ന് രാവിലെ 9.30 മുതൽ ഫോർട്ട്കൊച്ചി ഡെലിവറൻസ് ചർച്ചിൽ നടക്കും. 

ബാംഗളൂർ ബെഥേൽ എ ജി ചർച്ചിന്റെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എം എ വർഗീസ് പ്രസംഗിക്കും.പാസ്റ്റർ റെജി വർഗീസ് കോലഞ്ചേരി പാസ്റ്റർ രാജിവ് വർഗീസ് എറണാകുളം ഡെലിവറൻസ് ചർച്ച് സീനിയർ പാസ്റ്റർ ബിജു സി എക്സ് എന്നിവർ വിവിധ സെഷനുകൾ നയിക്കും. പാസ്റ്റർ പ്രമോദ് ജോർജ് ( എക്സോടസ് ) ബ്രദർ ജിസൺ ആന്റണി എന്നിവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.