ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നതിന് ഇന്നേക്ക് 25 വര്‍ഷം

ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 25 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത.

Jan 22, 2024 - 10:07
Jan 22, 2024 - 10:10
 0

ആഗോള ക്രൈസ്തവരിൽ ഇന്നും ഒരു കനലായി കത്തി എരിയുന്ന ഓർമയാണ് ഗ്രഹാം സ്റ്റൈൻസിന്റെയും മക്കളുടെയും അകാലത്തിലുള്ള വേർപാട്. സ്റ്റൈൻസിനെയും രണ്ടു മക്കളെയും വിറകു കൊള്ളി പോലെ മനസാക്ഷിയില്ലാതെ ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 25 വര്‍ഷം.

രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ്  ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.

ഗ്രഹാം സ്റ്റൈൻസിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി പുതിയ ചലച്ചിത്രം

24 വയസ്സുള്ളപ്പോഴാണ് ഗ്രഹാം 1965 ൽ ഇൻഡ്യയിലേക്ക് സുവിശേഷ പ്രവർത്തനങ്ങൾക്കായി കടന്നു വന്നത്. ഒറീസയിലെ മയൂർബഞ്ചിലെ കുഷ്ഠരോഗാശുപത്രി 1896-ൽ ഓസ്ട്രേലിയൻ മിഷനറിമാർ ആരംഭിച്ചതാണ് . കൂടാതെ IEM പ്രവർത്തനവുമായി ചേർന്ന് സുവിശേഷ പ്രവർത്തനങ്ങളിലും താൻ വ്യാപൃതനായിരുന്നു. കർത്താവിനായി തന്നാലാവോളം ഓടിയ ഒരാളായിരുന്നു ഗ്രഹാം

1999 ജനുവരി 23 ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ്.- അന്നാണ് ഒറിസയിലെ മയൂർ ബഞ്ച് കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾക്കും കുഷ്ഠരോഗ ആശുപത്രിക്കും നേതൃത്വം നൽകിയിരുന്ന ആസ്ത്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമൊത്തിയും സുവിശേഷ വിരോധികളാൽ കത്തിച്ച ചാമ്പലാക്കപ്പെട്ടത്. അവശേഷിച്ചത് ഭായ്യയായ ഗ്ലാഡിസ് സ്റ്റെയിൻസും മകൾ എസ്ഥേറും മാത്രം . അവർ ചെയ്ത തെറ്റ് എന്തായിരുന്നു എന്നത് ഇന്നും ഒരു ചോദ്യമായി തുടരുന്നു. ബാല്യം തുളുമ്പുന്ന ആ കുഞ്ഞു ജീവൻ എടുക്കുവാൻ അവർക്കെങ്ങനെ മനസു വന്നു ?

ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു.

ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. 

നഴ്സിംഗ് പoനശേഷം ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കായി എത്തുമ്പോൾ 20-വയസായിരുന്നു ഗ്ലാഡിസിന്റെ പ്രായം. ഇന്ത്യയിൽ നിന്ന് നേഴ്‌സ്‌മാർ ജോലിക്കായി ഓസ്‌ട്രേലിയക്കു പോകുമ്പോഴാണ്, സുവിശേഷ ദര്ശനം ഉൾക്കൊണ്ട് ഒരു ഇരുപതുകാരി ഇങ്ങോട്ടു എത്തുന്നത് . ഇന്ത്യയിൽ വെച്ചാണ് ഗ്രഹാമിന് കണ്ടുമുട്ടുന്നത് അദ്ദേഹം 1986- മുതൽ ഒറിസയിലെ ലെപ്രസി ആശുപത്രിയിൽ പ്രവർത്തിച്ച് സുവിശേഷീകരണ പ്രവർത്തനങ്ങളിൽ വ്യാപ്യതനായിരുന്നു. 1983-ലാണ് ഗ്രഹാം സ്റ്റെയിൻസുമായുള്ള വിവാഹം നടക്കുന്നത്. തുടർന്നുള്ള നാളുകളിൽ മയൂർബഞ്ചിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 20 വർഷം കൊണ്ട് ഒറിയ ഭാഷയും അല്പം സന്താളിയും പഠിച്ചു. ഇൻഡ്യൻ സംസ്കാരവും ആഹാരരീതികളും ജീവിത ഭാഗമായി. കൂടുതൽ സമയങ്ങളിലും ആശുപത്രിയിലെ രോഗികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തി. 1999 ലെ സംഭവം ഇവരുടെ ജീവിതത്തെ തകിടം മറിച്ചു.

ഒരു മാതാവിനും താങ്ങാൻ കഴിയാത്ത ദുഃഖമാണ് ഇന്നും ഫിലിപ്പിനെയും തിമൊത്തിയെയും ഓർക്കുമ്പോൾ. അവർക്ക് കേവലം 7 ഉം10 ഉം വയസായിരുന്നു വേർപ്പെട്ടുമ്പോൾ. പിതാവിനെ പോലെ ഒരു സുവിശേഷ വേലക്കാരൻ ആകാൻ ആയിരുന്നു ഫിലിപ്പിന് ആഗ്രഹം. സ്ക്കൂളിൽ പോകുമ്പോഴും ലഘുലേഖ വിതരണം ചെയ്യുന്നത് ഫിലിപ്പിന് താല്പര്യം ആയിരുന്നു. തിമൊത്തിയും ഫിലിപ്പും ജീവിച്ചിരുന്നെങ്കിൽ 35 നടുത്ത് പ്രായം കണ്ടേനേം. പേർ വിളിക്കുന്ന നേരത്തിൽ ഇവരെയും കാണാം എന്ന പ്രതീക്ഷയാണ് ഈ മാതാവിന്റെ നുറുങ്ങുന്ന ഹൃദയത്തിലുള്ളത്. മകൾ എസ്തേറിനും കുടുംബത്തിനുമൊപ്പം താമസിച്ച് ക്യൂൻസ് വിലയിലെ ഒരു ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുകയും ഒറിസയിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ കണ്ടെത്തുകയും മറ്റുള്ളവർക്ക് ഇത് പരിചയപ്പെടുത്തുകയും ചെയ്യുന്നു

ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. വര്‍ഷം 25 പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും.

അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0