300,000 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭ

Feb 28, 2024 - 08:38
Mar 3, 2024 - 07:51
 0
300,000 അംഗങ്ങളുള്ള  ഇന്ത്യയിലെ ഏറ്റവും വലിയ സഭ

300,000-ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ്  ഹൈദരാബാദിലെ കാൽവരി ടെംപിൾ  ചർച്ച് . വരും വർഷങ്ങളിൽ 40 മെഗാ ചർച്ചുകൾ കൂടി ആരംഭിക്കാനുള്ള  ദൗത്യത്തിലാണ് അവർ.

ഞായറാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന കാൽവരിയിലെ ആദ്യത്തെ സഭായോഗത്തിൽ പങ്കെടുക്കാൻ പുലർച്ചെ 4 മണി മുതൽ  പള്ളിയിൽ എത്താൻ എല്ലാവരും ശ്രമിക്കുന്നു. ഞായറാഴ്ച, ഹൈദരാബാദിലെ കാൽവരി ടെംപ്ളേ ടെംപിൾ  ചർച്ചിലേക്ക്  പോകുന്ന മിക്ക റോഡുകളും, പുലർച്ചെ 4 മണി മുതൽ  വാഹനങ്ങൾ കൊണ്ട് നിറഞ്ഞു, പള്ളിക്ക് ചുറ്റുമുള്ള തെരുവുകൾ  മുഴുവനും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.  ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങൾക്കായി , ഷട്ടിൽ ബസുകൾ, ഓട്ടോ റിക്ഷകൾ, മോട്ടോർസൈക്കിളുകൾ എന്നിവ സഭയുടെ വോളൻ്റിയർമാർ ഏകോപിപ്പിക്കുന്നു. സൂര്യോദയത്തോടെ, വിശ്വാസികൾ മിക്കവാറും എല്ലാ സീറ്റുകളും നിറഞ്ഞിരിക്കും.

Register free  christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

Also Read : ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പ്രധാന ഹാളിൽ   18,000 പേർക്കും , അതിനോട് ചേർന്നുള്ള ബെത്‌ലഹേം ഹാൾ 15,000 പേർക്കും 3,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന മൂന്നാമത്തെ ഹാളിലുമായി  ആണ്  ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരിക്കിയിരിക്കുന്നത് .

വിശാലമായ കാൽവരി കാമ്പസിന് ചുറ്റും ചിതറിക്കിടക്കുന്ന ടെലിവിഷൻ സ്ക്രീനുകളിൽ നൂറുകണക്കിന് കൂടുതൽ ആളുകൾക്ക്  സഭായോഗം വീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .  . രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യസഭായോഗം മുതൽ  അവസാനത്തേത് രാത്രി 8 മണിക്ക് അവസാനിക്കുന്ന അഞ്ച് ആരാധകളിലും പാസ്റ്റർ സതീഷ് കുമാർ    പ്രസംഗിക്കുന്നു

2005-ൽ ഏകദേശം രണ്ട് ഡസനോളം ആളുകളുമായി   ആരംഭിച്ച കാൽവരി ടെംപിൾ ചർച്ചിൽ   ഇന്ന്, 300,000-ത്തിലധികം അംഗങ്ങളുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ  സഭകളിലൊന്നായി മാറുയിരിക്കുന്നു .

കർത്താവ് രാജ്യത്തുടനീളം ശക്തമായി പ്രവർത്തിക്കുന്നു  എന്നതിൻ്റെ സൂചനയായി ഓരോ മാസവും 3,000 പുതിയ വിശ്വാസികളെ സഭയിലേക്ക്  കടന്നു വരുന്നുവെന്ന് പാസ്റ്റർ സതീഷ് കുമാർ പറയുന്നു.

"ദൈവത്തിൻ്റെ കൈ ഇന്ത്യയുടെ മേൽ ഉണ്ട്, രാജ്യത്തിനകത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള നഷ്ടപ്പെട്ടവരിലേക്ക് ഇന്ത്യ എത്തിച്ചേരേണ്ട സമയമാണിത്," പാസ്റ്റർ സതീഷ് കുമാർ പറഞ്ഞു.

കൂടാതെ, ദേശീയ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നതിനായി 17 പ്രധാന ഇന്ത്യൻ ഭാഷകളിലായി ഓരോ മാസവും 650-ലധികം ടിവി പ്രോഗ്രാമുകൾ സഭ നിർമ്മിക്കുന്നു.

ഇത് രാജ്യത്തിനകത്ത് മാത്രമല്ല, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങളിലും സംപ്രക്ഷേപണം  ഉണ്ടെന്ന് കുമാർ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളാണ്  സഭയുടെ സോഷ്യൽ മീഡിയ പേജ്  പിന്തുടരുന്നത്.

"ഞങ്ങൾ ദൈവത്തിൻറെ വചനം പ്രസംഗിക്കുന്നതാണ് ആളുകളെ ആകർഷിക്കുന്നത്, ദൈവവചനം അനുഷ്ഠിക്കുന്നതാണ് ആളുകളെ സഭയ്ക്കുള്ളിൽ നിലനിർത്തുന്നത്," പാസ്റ്റർ സതീഷ് കുമാർ പറഞ്ഞു. ആ പ്രായോഗിക പ്രകടനം എല്ലാ ഞായറാഴ്ചയും ഇവിടെ പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു.

Register free  christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

50,000 പേർക്ക് സൗജന്യ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ തയ്യാറാക്കാൻ മണിക്കൂറുകളോളമാണ്,   സിവിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന നാരായണ പൊദിലിയുടെ നേതൃത്വത്തിലുളള 150 വോളൻ്റിയർ അടുക്കളയിൽ പണിയെടുക്കുന്നത്.

"എല്ലാ ഞായറാഴ്ചയും പുലർച്ചെ 3:30-4 മണിക്ക് ഇവിടെ വരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങൾ വൈകുന്നേരം വരെ ഭക്ഷണം തയ്യാറാക്കാൻ അദ്ധ്വാനിക്കുന്നു" നാരായണ പൊദിലി പറഞ്ഞു.

തൻ്റെ കാൻസർ ട്യൂമർ സുഖപ്പെടുത്തിയാൽ, ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ  സഭയെ ശുശ്രൂഷിക്കുമെന്ന് ദൈവത്തോട് വാഗ്ദത്തം ചെയ്തതിന് ശേഷം നാഗവല്ലി മെൻഡം ഏഴ് വർഷമായി കാൽവരി സഭയിലെ അടുക്കളയിൽ സേവനമനുഷ്ഠിക്കുന്നു . "ഞാൻ ആ വാഗ്ദാനം നൽകിയതിനാൽ, ശസ്ത്രക്രിയ കൂടാതെ ദൈവം എന്നെ പൂർണ്ണമായും സുഖപ്പെടുത്തി," നാഗവല്ലി മെൻഡം പറഞ്ഞു. "ദൈവം എൻ്റെ നെഞ്ചിലെ ട്യൂമർ മായ്‌ക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്‌തു. ദൈവത്തോടുള്ള സ്‌തോത്രമായി ഞാൻ ഇവിടെ കർത്താവിൻ്റെ ഭവനത്തിൽ സേവനം ചെയുന്നു ."

കാമ്പസിൽ അംഗങ്ങൾക്ക് ഞായറാഴ്ചകളിൽ സൗജന്യ ചികിത്സയും കുറഞ്ഞ നിരക്കിൽ മരുന്നുകളും ലഭിക്കുന്ന ഒരു ആശുപത്രിയും കാൽവരിയിലുണ്ട്. ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും ദരിദ്രരാണെന്നും ചികിത്സ താങ്ങാൻ കഴിയാത്തവരാണെന്നും കാൽവരി ആശുപത്രിയിലെ ഡോ.വിനോദ് കുമാർ പറഞ്ഞു.

Register free  christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL


വിവാഹങ്ങൾ നടത്താൻ അംഗങ്ങൾക്ക് സഭാ സൗകര്യങ്ങളും ലഭ്യമാണ്. ഒരു സഭാംഗം മരണപ്പെടുമ്പോൾ,  ശവസംസ്‌കാരവും ഭക്ഷണ ക്രമീകരണങ്ങളും എല്ലാം സൗജന്യമായി സഭ കൈകാര്യം ചെയ്യുന്നു.

2007-ൽ കാൽവരി ടെമ്പിൾ, അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി  ആദ്യത്തെ ആക്സസ് കാർഡ് സംവിധാനം ആരംഭിച്ചു. ആരാധനയ്ക് വരുന്ന ഓരോരുത്തരും  സഭയുടെ പരിസരത്തു സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ സ്വൈപ്പ് ചെയുന്നു . അതിലൂടെ , ആരാധനയ്ക്ക് വരൻ കഴിയാത്ത ആളുകളെ  പാറ്റി അറിയാനും, അവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാനും സഭയിലെ വോളന്റീയർമാരെ ആക്കിയിരിക്കുന്നു.

"സഭയിൽ ആയിരക്കണക്കിന്  ആളുകളുണ്ട്. ഒരു ഞായറാഴ്ച  ഒരാൾ വന്നിട്ടില്ലെന്ന് എനിക്ക് എങ്ങനെ അറിയാം പറ്റും എന്നതിനെ കുറിച്ചു  ദൈവത്തോട് പ്രാർത്ഥിക്കുന്നതിനിടയിൽ ദൈവം ആക്സസ് കാർഡിനെ കുറിച്ചു ഒഴിപ്പിക്കുകയും ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു" പാസ്റ്റർ സതീഷ് കുമാർ പറയുന്നു.

അഞ്ച് ഞായറാഴ്ച ശുശ്രൂഷകളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കുമ്പോൾ ഓരോ അംഗവും അവരുടെ കാർഡ് സ്വൈപ്പ് ചെയ്യണം. 
"മുടക്കാതെ, ഞങ്ങൾ പള്ളിയിൽ വന്നില്ലെങ്കിൽ, ഞങ്ങൾക്ക് ഒരു കോൾ ലഭിക്കും," കാൽവരി ടെംപിൾ  അംഗം ചന്ദ്രയ്യ പറഞ്ഞു. "എന്തുകൊണ്ടാണ് ഞാൻ പള്ളിയിൽ വരാത്തതെന്ന് അവർ എന്നോട് ചോദിക്കും, അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം അവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കും. ആ കോൾ ലഭിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. മാത്രമല്ല, അവർ ഞങ്ങളെ പരിപാലിക്കുന്നു എന്നതും പ്രത്യേകമാണ്. , അതിനാൽ ഞങ്ങൾ തീർച്ചയായും അടുത്ത ആരാധനായിലേക്ക് വരും."

Register free  christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

പ്രാർത്ഥന എപ്പോഴും തങ്ങളുടെ വിജയത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് പാസ്റ്റർ സതീഷ് കുമാർ പറയുന്നു. 2005 മുതൽ പള്ളിയിൽ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവും പതിവായി നടത്തി വരുന്നു.

"ഈ 40 ദിവസത്തെ ഉപവാസത്തിലും പ്രാർത്ഥനയിലും, പാസ്റ്റർ സതീഷ് കുമാർ ഉല്പത്തി മുതൽ വെളിപാട് വരെ പഠിപ്പിക്കുകയും എല്ലാ പുസ്തകങ്ങളിൽ നിന്നും വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യും."

ഓരോ മാസവും, സഭയും അതിൻ്റെ സാറ്റലൈറ്റ് കാമ്പസുകളും,  മുഴു രാത്രി പ്രാർത്ഥനകളും നടത്തപ്പെടുന്നു . 
ഏകദേശം 25,000 മുതൽ 30,000 വരെ ആളുകൾ ചേരുന്നു. രാജ്യത്തെ ഏറ്റവും വലിയ, രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ യോഗങ്ങളാണ് ഇത്.

Read in  English: 300,000-Member Indian Church to Plant 40 More Megachurches

Register free  christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL