ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു

ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു പശ്ചിമ ബംഗാള്‍ ‍: പശ്ചിമ ബംഗാളില്‍ ഞായറാഴ്ച ചര്‍ച്ചിലെ സഭായോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരിമാരായ രണ്ടു പേരെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജൂണ്‍ 14-ന് ഞായറാഴ്ച പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ലാല്‍ഗഞ്ചില്‍ ചത്തിരംഗഞ്ച് ഗ്രാമത്തിലെ ബാഗ് ലൈഫ് മിനിസ്ട്രീസ്

Aug 3, 2019 - 19:42
 0
ബംഗാളില്‍ സഭാ ആരാധന കഴിഞ്ഞു മടങ്ങിയ സഹോദരിമാരെ ക്രൂരമായി ആക്രമിച്ചു

പശ്ചിമ ബംഗാളില്‍ ഞായറാഴ്ച ചര്‍ച്ചിലെ സഭായോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരിമാരായ രണ്ടു പേരെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജൂണ്‍ 14-ന് ഞായറാഴ്ച പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ലാല്‍ഗഞ്ചില്‍ ചത്തിരംഗഞ്ച് ഗ്രാമത്തിലെ ബാഗ് ലൈഫ് മിനിസ്ട്രീസ് ചര്‍ച്ചിലെ ആരാധനാ യോഗം കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന റീത്ത ബൌറിയും പരുളിയുമാണ് ആക്രമണത്തിനിരയായത്. ഒരു കൂട്ടം ആളുകള്‍ വടിയും മാരകായുധങ്ങളുമായി വഴിയില്‍ തടഞ്ഞുനിര്‍ത്തിയശേഷം പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സഭാ പാസ്റ്റര്‍ രാഗന്‍ഘോഷ് പറഞ്ഞു.ദേഹത്തും തലയ്ക്കും വെട്ടും മര്‍ദ്ദനവുമേറ്റ ഇവരെ പിന്നീട് മറ്റു വിശ്വാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

യേശുക്രിസ്തുവിനെ ആരാധിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്ന നാട്ടുകാര്‍ നാളുകളായി ആക്രമിക്കപ്പെട്ട സഹോദരിമാരുടെ കുടുംബംഗളോട് കടുത്ത വിവേചനവും ഭീഷണിയും ഉയര്‍ത്തിയിരുന്നതായി ഇരുവരും പറഞ്ഞു. പ്രാര്‍ത്ഥനാ യോഗത്തില്‍ പോകുന്നത് തടസ്സപ്പെടുത്തുവാനും മുമ്പ് ശ്രമിച്ചിരുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാനും ഇവര്‍ ശ്രമിച്ചതായി ഇരുവരും പറഞ്ഞു