വൈ പി സി എ യുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ നിന്നും യുവജനങ്ങൾ നിലമ്പൂരിലേക്ക് ഒന്നാംഘട്ട ദൗത്യവുമായി എത്തി
ന്യൂ ഇന്ത്യദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി സി എ യുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ നിന്നും യുവജനങ്ങൾ നിലമ്പൂരിലേക്ക് ഒന്നാംഘട്ട ദൗത്യവുമായി എത്തി. രണ്ടുദിവസം നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിലമ്പൂർ വൈ പി സി എ യുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ദുരന്തം വിതച്ച ഭൂദാനം, കവളപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടിപ്പറിൽ മൂന്നു ലക്ഷത്തോളം വില വരുന്ന ആവശ്യമായ സാധനങൾ എത്തിച്ചു. വൈ പി സി എ സ്റ്റേറ്റ് വൈസ് പ്രസിഡൻറ്
ന്യൂ ഇന്ത്യദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി സി എ യുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ നിന്നും യുവജനങ്ങൾ നിലമ്പൂരിലേക്ക് ഒന്നാംഘട്ട ദൗത്യവുമായി എത്തി. രണ്ടുദിവസം നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിലമ്പൂർ വൈ പി സി എ യുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ദുരന്തം വിതച്ച ഭൂദാനം, കവളപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടിപ്പറിൽ മൂന്നു ലക്ഷത്തോളം വില വരുന്ന ആവശ്യമായ സാധനങൾ എത്തിച്ചു. വൈ പി സി എ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ ലിജോ ജോസഫ്, സ്റ്റേറ്റ് യൂത്ത് എംപവർ മെൻറ് ബോർഡ് ഡയറക്ടർ പാസ്റ്റർ ബിജേഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള പദ്ധതികൾ തയാറാക്കി വരുന്നതായി വൈ .പി .സി .എ ഭാരവാഹികൾ പറഞ്ഞു