ഏ. ജി. മലയാളം ഡിസ്ട്രിക്ട് സി.എ. യുവജന ക്യാമ്പ് ‘YES2JESUS’ ആഗസ്ത് 27- 29 വരെ നെയ്യാറിൽ

 ഏ. ജി. മലയാളം ഡിസ്ട്രിക്ട്ന്റെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി. എ.) യുടെ 2018 ലെ യുവജന ക്യാമ്പ് ആഗസ്ത് 27- 29 വരെ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ക്യാമ്പ് സൈറ്റിൽ നടത്തപ്പെടും. ‘YES2JESUS’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം

Jul 27, 2018 - 20:36
 0
ഏ. ജി. മലയാളം ഡിസ്ട്രിക്ട് സി.എ. യുവജന ക്യാമ്പ് ‘YES2JESUS’ ആഗസ്ത് 27- 29 വരെ നെയ്യാറിൽ

 ഏ. ജി. മലയാളം ഡിസ്ട്രിക്ട്ന്റെ യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി. എ.) യുടെ 2018 ലെ യുവജന ക്യാമ്പ് ആഗസ്ത് 27- 29 വരെ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ക്യാമ്പ് സൈറ്റിൽ നടത്തപ്പെടും. ‘YES2JESUS’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. AGNI യൂത്ത്‌ ഡയറക്ടർ പാ. ജേക്കബ് മാത്യു ആയിരിക്കും ക്യാമ്പിന്റെ മുഖ്യ പ്രാസംഗികൻ. അദ്ദേഹത്തെ കൂടാതെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. ഡോ. പി. എസ്. ഫിലിപ്പ്, അസിസ്റ്റന്റ് സൂപ്രണ്ട് പാ. ഐസക് വി. മാത്യു എന്നിവർ പ്രസംഗിക്കും. AGMDC സെക്രട്ടറി പാ. ടി. വി. പൗലോസ് ക്യാമ്പ് ഉത്‌ഘാടനം നിർവഹിക്കും. ഡോ. ബ്ലെസ്സൺ മേമനയോടൊപ്പം പാ. വില്യം മല്ലാശ്ശേരി, സാം റോബിൻസൺ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സി. എ. അദ്ധ്യക്ഷൻ പാ. സാം ഇളമ്പൽ, പാ. അരുൺകുമാർ (സെക്രട്ടറി), പാ. ഷിൻസ് പി. (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സി. എ. കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.