എ.ജി. അടയ്ക്കാത്തോട് ബൈബിൾ കൺവൻഷൻ ജനു. 25 മുതൽ
Adaykathodu AG Bible Convention
മലബാർ ഡിസ്ട്രിക്ട് അസംബ്ലീസ് ഓഫ് ഗോഡ് പേരാവൂർ സെക്ഷൻ അടയ്ക്കാത്തോട് സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 25, 26 (ബുധൻ, വ്യാഴം) ന് അടയ്ക്കാത്തോട് ബസ് സ്റ്റാൻ്റിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു മേത്ര, വി.ടി.ഏബ്രഹാം എന്നിവർ പ്രസംഗിക്കും. പേരാവൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ശശി ജോസഫ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ . ഗ്രേയ്സ് വോയ്സ് മലബാർ ഗാനശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി എം.ജോൺ നേതൃത്വം നൽകും.