ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് സി.എ.ക്യാമ്പ് ഒരുക്കങ്ങളായി; ഓഗസ്റ്റ് 27 മുതൽ 29 വരെ നിലമ്പൂരിൽ
ഏ.ജി മലബാർ ഡിസ്ക്ട്രിക്റ്റ് സി.എ.ക്യാമ്പ് ഓഗസ്റ്റ് 27 മുതൽ 29 വരെ നിലമ്പൂർ മലബാർ ബൈബിൾ ഫെലോഷിപ്പ് റിട്രീറ്റ് സെന്ററിൽ നടക്കും. സൗത്ത് ഇന്ത്യ ഏ.ജി. സൂപ്രണ്ട് പാസ്റ്റർ വി.ടി.ഏബ്രഹാം ഉദ്ഘാടനം
ഏ.ജി മലബാർ ഡിസ്ക്ട്രിക്റ്റ് സി.എ.ക്യാമ്പ് ഓഗസ്റ്റ് 27 മുതൽ 29 വരെ നിലമ്പൂർ മലബാർ ബൈബിൾ ഫെലോഷിപ്പ് റിട്രീറ്റ് സെന്ററിൽ നടക്കും. സൗത്ത് ഇന്ത്യ ഏ.ജി. സൂപ്രണ്ട് പാസ്റ്റർ വി.ടി.ഏബ്രഹാം ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), ലിൻസൺ പി ശാമുവേൽ, ടൈറ്റസ് വർഗീസ് കൊച്ചി, ഡോ.സജികുമാർ കോട്ടയം ,സിൽബി. കെ എന്നിവർ ക്ലാസെടുക്കും.
വചന ധ്യാനം, ചർച്ചകൾ, ആക്ടിവിറ്റികൾ, ഗാനശുശ്രൂഷ, ഗെയിംസ്, താലന്ത് പ്രദർശനം തുടങ്ങി യുവജനങ്ങൾക്ക് ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സി.എ. ഡിസ്ട്രിക്റ്റ് പ്രസിഡണ്ട് പാസ്റ്റർ ഷിന്റോ പോൾ അറിയിച്ചു.സെക്രട്ടറി പാസ്റ്റർ ഇമ്മാനുവേൽ പ്രസാദ്, ട്രഷറാർ പാസ്റ്റർ വി.വി. ജോബി എന്നിവർ നേതൃത്വം നല്കും.