അരാവലി കൺവെൻഷൻ ഒക്ടോബർ 24 മുതൽ 27 വരെ

Aravali Convention from 24th October 2024 | Pr. Nooruddin Mullah | Br. Neelkant

Sep 6, 2024 - 16:58
Sep 8, 2024 - 07:31
 0
അരാവലി കൺവെൻഷൻ  ഒക്ടോബർ 24 മുതൽ 27 വരെ

മുപ്പത്തി അഞ്ചാമത് അരാവലി കൺവെൻഷൻ  ഒക്ടോബർ 24 മുതൽ 27 വരെ  ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ നുറുദ്ദിൻ മുല്ല മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.

കൺവെൻഷൻ്റെ ക്രമീകരണങ്ങൾ പാസ്റ്റർ രാജു ജോസഫ്‌, പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ലക്ഷ്മൺ സിംഗ്, പാസ്റ്റർ ഫത്തെലാൽ മുതലായവരുടെ ചുമതലയിൽ നടക്കുന്നു. 

അരാവലി പർവത നിരകളിൽ കർത്തൃ വേലയിൽ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളിൽ നിന്നും വന്നു ചേരുന്ന വിശ്വാസികളും കൂടുന്ന ഈ ആത്മീക സംഗമത്തിൽ വലിയ ആത്മ പകർച്ച ഉണ്ടാകേണ്ടതിനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. സഹോരിമാർക്കും കുഞ്ഞുങ്ങൾക്കും ശുശ്രൂഷകർക്കും പ്രത്യേക മീറ്റിംഗുകൾ ഉണ്ടായിരിക്കും. 

 വിവരങ്ങൾക്ക്: പാസ്റ്റർ രാജു ജോസഫ് -9636409461, പാസ്റ്റർ  ഷിജോ കെ ജോസഫ് - 9782006864