ആഷേർ മാത്യുവിന്റെ നോവൽ ‘വിശുദ്ധന്റെ സന്തതികൾ’ പ്രകാശനം ചെയ്തു

Aug 18, 2022 - 19:59
Aug 18, 2022 - 20:01
 0

യുവകഥാകൃത്തും ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻ്റുമായ ആഷേർ മാത്യുവിന്റെ ആദ്യ നോവൽ ‘വിശുദ്ധന്റെ സന്തതികൾ’ പ്രകാശനം ചെയ്തു. മുളക്കുഴ ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ റെവ. സി സി തോമസ് പ്രകാശനം നിർവ്വഹിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറാറും എഴുത്തുകാരനുമായ ഫിന്നി കാഞ്ഞങ്ങാട് പുസ്തകം ഏറ്റുവാങ്ങി. ക്രൈസ്തവ കൈരളിയുടെ നോവൽ ശാഖയിൽ ചരിത്രം കുറിക്കുന്നതാകും ‘വിശുദ്ധൻ്റെ സന്തതികൾ’ എന്ന് റെവ. സി സി തോമസ് പറഞ്ഞു. ആഷേറിൻ്റെ ആദ്യ പുസ്തകം പോലെ പുതിയ നോവലും ശ്രദ്ധേയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ക്രൈസ്ത എഴുത്തുപുരക്ക് ഏറെ അഭിമാനകരമായ പുസ്തകമാണ് ഈ നോവലെന്ന് ഫിന്നി കാഞ്ഞങ്ങാട് പറഞ്ഞു.

ബിലിവേഴ്സ് ജേണൽ ചീഫ് എഡിറ്ററും ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയുമായ പാസ്റ്റർ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. പി സി ഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സുവിശേഷ നാദം ചീഫ് എഡിറ്റർ പാസ്റ്റർ ഷൈജു ഞാറക്കൽ ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡൻറ് പാസ്റ്റർ ബ്ലസൻ ചെറിയനാട് തുടങ്ങിയവർ സംസാരിച്ചു. കോസ്റ്റൽ സോൺ ഡയറക്ടർ പാസ്റ്റർ ബാബു ബി മാത്യു,ഹോം മിഷൻ ഡയറക്ടർ പാസ്റ്റർ വൈ മോനി,വൈ പി ഇ വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി, കറ്റാനം സെന്റർ പാസ്റ്റർ ജോസഫ് സാം എന്നിവർ സന്നിഹിതരായിരുന്നു. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡൻ്റ് ഡോ.ബെൻസി ജി ബാബു സ്വാഗതവും ആഷേർ മാത്യു നന്ദിയും പറഞ്ഞു.


ക്രൈസ്തവ എഴുത്തുപുരയുടെ ‘ശ്രദ്ധ’ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പീറ്റർ ജോയി, കേരളാ ചാപ്റ്റർ സെക്രട്ടറി സുജ സജി, അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ബ്ലസൻ പി.ബി, കാനഡാ ചാപ്റ്റർ പ്രസിഡൻ്റ് വിൽസൻ സാമുവേൽ, സെക്രട്ടറി പാസ്റ്റർ ഷിനു തോമസ്, പൊതുപ്രവർത്തകൻ റിബിൻ തിരുവല്ല തുടങ്ങിയവർ പങ്കെടുത്തു.

ഒരു സമൂഹത്തിന്റെയും ചരിത്രത്തിന്റെയും നേർക്കാഴ്ചയും യുവതലമുറയുടെ കാഴ്ചപ്പാടുകളും വിമത സ്വരം ഉയരുന്ന കഥയും ജാതീയതയ്ക്കെതിരെ, വർഗ്ഗീയതക്കെതിരെ, അനാത്മീയതയ്ക്കുമെതിരെ സംസാരിക്കുന്ന, മനസ്സിനെ ചൂടുപിടിപ്പിക്കുന്നതുമാണ് ‘വിശുദ്ധൻ്റെ സന്തതികൾ’ എന്ന നോവൽ.
ക്രൈസ്തവ എഴുത്തുപുരയാണ് ആണ് പ്രസാധകർ. + 91 9744137751 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0