അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 മുതൽ

Assemblies of God General Convention from 31th January

Jan 30, 2023 - 20:47
 0
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ  ജനു. 31 മുതൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തിയെന്ന് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ അടൂർ-പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിലാണ് ജനറൽ കൺവൻഷൻ നടക്കുന്നത്. ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ജോർജ് പി.ചാക്കോ,  ഷാജി യോഹന്നാൻ, ഡോ.എ.കെ.ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവരാണ് മുഖ്യ പ്രഭാഷകർ.

സഭയുടെ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.  പാസ്റ്റർമാരായ സാം റോബിൻസൺ,സുനിൽ സോളമൻ എന്നിവർ നേതൃത്വം നൽകുന്ന എ.ജി.ക്വയർ ഗാനശുശ്രൂഷ നയിക്കും. 

പകൽ 9 മുതൽ 5 വരെ പ്രത്യേകയോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങളും നടക്കും. പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ ടി.കെ.കോശിവൈദ്യൻ,രാജൻ ജോർജ്,ടി.എസ്.സമുവേൽകുട്ടി,നിറ്റ്സൺ കെ.വർഗീസ്,സന്തോഷ് ജോൺ,ടി എ വർഗീസ്തുടങ്ങിയവർ ദൈവവചനം സംസാരിക്കും.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ വിശേഷാൽ യോഗങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ശനി രാവിലെ 9 ന് സൺഡേസ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് യുവജന (സി.എ) വാർഷിക സമ്മേളനവും നടക്കും.

ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ 9ന് പൊതു സഭായോഗം ആരംഭിക്കും തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.  തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ.

വിവിധ ജില്ലകളിൽ നിന്നുമായി  ആയിരക്കണക്കിനു വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിമൂന്ന് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ എ.ജി യിലെ 8 ഡിസ്ട്രിക്ട് കൗൺസിലുകളിൽ ഒന്നാണ് എ. ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. തിരുവല്ലയിൽ കൂടിയ പത്രസമ്മേളനത്തിൽ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, മീഡിയ കൺവീനർമാരായ ഷാജൻ ജോൺ ഇടയ്ക്കാട് , ജോൺസൻ ജോയ് എന്നിവർ പങ്കെടുത്തു.