ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

Jun 17, 2019 - 16:52
 0
ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി. ഒരു വർഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ ഈ ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ബൈബിള്‍ വായനാ പ്ലാനുകള്‍ വരും ദിനങ്ങളില്‍ കൂട്ടി ചേര്‍ക്കും എന്ന് പ്രസാധകര്‍ അറിയിച്ചു. ബിബ്ലിക്ക 2017-ല്‍ പുറത്തിറക്കിയ മലയാളം നൂതന പരിഭാഷ (Malayalam Contemporary Version) ബൈബിള്‍ ആദ്യമായാണ് ആപ്പ് രൂപത്തില്‍ പുറത്തിറങ്ങുന്നത്. . ഫെയിത്ത് കംസ് ബൈ ഹിയറിംഗിന്റെ ഗ്ലോബല്‍ ബൈബിള്‍ ആപ്പ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ ബൈബിള്‍ ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്.

 

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ ബൈബിള്‍ വായനാ പ്ലാന്‍, ലളിതമായ ഇന്‍റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

വിശുദ്ധ ബൈബിള്‍ – മലയാള നൂതന പരിഭാഷ. കോപ്പിറൈറ്റ് © 1997, 2017 by ബിബ്ലിക്ക, Inc.® പ്രസാധകരുടെ അനുവാദത്തോടെ ഉപയോഗിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ അവകാശങ്ങളും പ്രസാധകരില്‍ നിക്ഷിപ്തമാണ്.

വിശുദ്ധ ബൈബിള്‍ – മലയാള നൂതന പരിഭാഷ, ഓഡിയോ എഡിഷന്‍. കോപ്പിറൈറ്റ് © 2018 by ബിബ്ലിക്ക, Inc.® പ്രസാധകരുടെ അനുവാദത്തോടെ ഉപയോഗിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ അവകാശങ്ങളും പ്രസാധകരില്‍ നിക്ഷിപ്തമാണ്.

ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക :

https://play.google.com/store/apps/details?id=org.fcbh.mjsbib.malayalambible.biblica.mcv