ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസം. 10 മുതൽ
Church of God Bengaluru South Centre Convention

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസംബർ 10, 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബണ്ണാർഗട്ടെ റോഡ്, മീനാക്ഷി മാളിന് എതിർവശം ലോയോളാ സ്കൂളിന് പുറകിലുള്ള മൈത്രേയ എക്കോ സ്പിരിചാലുറ്റി സെന്ററിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ പി.സി.ചെറിയാൻ (റാന്നി), കെ.ജെ.തോമസ് (കുമളി) എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), പാസ്റ്റർ ബിജു ജോൺ (പബ്ലിസിറ്റി കൺവീനർ) പാസ്റ്റർമാരായ ബിനു ചെറിയാൻ, സാംസൺ ആർ എം, പ്രദീപ് ടി വർഗീസ്, ഫെബിൻ ടൈറ്റസ്, രഞ്ജിത് കെ രാജു എന്നിവർ നേതൃത്യം നൽകും.