ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ
Church of God In India Kerala Region General Convention from 20th January 2025 onwards
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 102-ാമത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ട പ്രത്യാശ നഗറിൽ (ദൈവസഭ ഗ്രൗണ്ടിൽ) വെച്ച് നടക്കും.
ദൈവസഭ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എജ്യുക്കേഷൻ ഡയറക റവ.ജോസഫ് റ്റി.സാം അദ്ധ്യക്ഷത വഹിക്കും. മഹായോഗത്തിൽ വേൾഡ് മിഷൻ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർമാരായ ബെൻസൺ മത്തായി, ഷാജി കെ. ഡാനിയേൽ, ഷിബു തോമസ്, ഏബ്രഹാം ടൈറ്റസ്, ടോമി ജോസഫ്, സണ്ണി താഴംപള്ളം, ഏബ്രഹാം തോമസ്, രാ ഏബ്രഹാം, എബി ഏബ്രഹാം, ജെയ്‌സ് പാണ്ടനാട്, അനീഷ് കാവാലം, കെ. തോമസ്, വർഗീസ് ഏബ്രഹാം എന്നിവരും ദൈവസഭയുടെ ശുശ്രൂഷകരും വിവിധ യോഗങ്ങളിൽ ദൈവവചന പ്രഭാഷണം നടത്തും.
കൺവൻഷനോട് അനുബന്ധിച്ച് വിശുദ്ധ ആരാധന, സംഗീത ശുശ്രൂഷ, പൊതുയോഗം, ദൈവവചന പ്രഭാഷണങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് ആൻഡ് സൺഡേസ്‌കൂൾ പ്രോഗ്രാം, വനിതാ സമ്മേളനം, സ്നാനശുശ്രൂഷ, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ് എന്നിവ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 26-ാം തീയതി ഞായറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗത്തിൽ തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.