ചർച്ച് ഓഫ് ഗോഡ് കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 17 മുതൽ
Church of God Kottayam West centre convention

ചർച്ച് ഓഫ് ഗോഡ് കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രുവരി 17 വെള്ളിയാഴ്ച മുതൽ 19 ഞായർ വരെ പാറക്കുളം ദൈവസഭാ മൈതാനത്ത് നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.പി. മാത്യു ഉദ്ഘാടനം ചെയ്യും.
റവ. സി.സി. തോമസ് (സ്റ്റേറ്റ് ഓവർസീയർ), റവ. ഡോ. ഷിബു കെ. മാത്യു (എജ്യുക്കേഷൻ ഡയറക്ടർ), പാസ്റ്റർ രാജു മേത്ര റാന്നി, റവ. ടി.ജെ.ശമുവേൽ പുനലൂർ എന്നിവർ പ്രസംഗിക്കും. കോട്ടയം വെസ്റ്റ് സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയാണ് പൊതുയോഗം.