ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ 30 മുതൽ
Divine faith festival
ഐപിസി ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ 30 മുതൽ ഫെബ്രുവരി 3 വരെ വൈകിട്ട് 6ന് ഫെയ്ത്ത് സെൻ്റർ ഗ്രൗണ്ടിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ പി.കെ.കോശി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ മാത്യു ഫിലിപ്പ് അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പ്രിൻസ് തോമസ്, എം.കെ.ജോർജ്കുട്ടി, കെ.സി.സാമുവൽ, രാജു മേത്ര, ബാബു ചെറിയാൻ എന്നിവർ വചനപ്രഘോഷണം നടത്തും. മിജോയ് മോൻസി, സ്റ്റാൻലി മാത്യു, ഷാരൺ വർഗീസ്, ഡാനിയൽ തോമസ്, ഗ്ലാഡ്‌സൺ സെബാസ്റ്റ്യൻ, സാംസൺ തോമസ് എന്നിവർ ഗാനശുശ്രൂഷ നടത്തും.
What's Your Reaction?






