EPPF സംസ്ഥാന വർഷികവും ലോഗോസ് ഫെസ്റ്റും ഒക്ടോബർ 20ന് | Employees and Professionals Prayer Fellowship

EPPF State Annual and Logos Fest on October 20th | Employees and Professionals Prayer Fellowship

Oct 18, 2025 - 12:55
 0
EPPF  സംസ്ഥാന വർഷികവും ലോഗോസ് ഫെസ്റ്റും ഒക്ടോബർ 20ന് | Employees and Professionals Prayer Fellowship

എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (EPPF) 33-ാമതു സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു ഒരുക്കുന്ന 'ലോഗോസ് ഫെസ്റ്റ് 2025" ഒക്ടോബർ 20-ന് രാവിലെ 9.30-4.30 വരെ റെയിൽ വേ സ്റ്റേഷനു സമീപമുള്ള എം.റ്റി. സെമിനാരി ഹയർ സെക്കൻഡറി സ് കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.    

ബിഎസ്എഫ് ഡിഐജി മാത്യു വർഗീസ് ഉദ്ഘാടനം ചെയ്യും. ഇപി പിഎഫ് ഓണററി പ്രസിഡൻ്റ് റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ അധ്യ ക്ഷത വഹിക്കും. ഇവാ. ജോൺ പി. തോമസ്, സിസ്റ്റർ റൂബി മാത്യൂസ്, ഡോ. നിഖിൽ ഗ്ലാഡ്‌സൺ എന്നിവർ വചനസന്ദേശം നൽകും.  'അധർമ്മം പെരുകുമ്പോൾ നന്മയുടെ സുവിശേഷത്തിന്റെ പ്രസക്തി' എന്നതാണ് ലോഗോസ് ഫെസ്റ്റിന്റെ തീം. ഇപിപിഎഫ് ക്വയർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷ, സ്തോത്രശു ശ്രൂഷ, രാജ്യത്തിനായുള്ള പ്രത്യേക പ്രാർഥന എന്നിവയും ഉണ്ടായിരിക്കും.

ഇപിപിഎഫ് ജനറൽ സെക്രട്ടറി ഇവാ. എം.സി. കുര്യൻ, പി.വി. വർഗീ സ്, ജോൺ മാത്യു, മാത്യു ജേക്കബ്_ ഡോ. സി.റ്റി. സത്യൻ, ഷാനി മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.. തിരുവചനസ്നേഹികൾക്ക് പങ്കെടു ക്കാവുന്നതാണ്. ഫോൺ: 9349503660

Employees and Professionals Prayer Fellowship

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0