ഗായകൻ അലക്സ് ചാക്കോയുടെ സംസ്കാരം ഡിസം. 27ന്
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ ഗായകൻ ഇവാ. അലക്സ് ചാക്കോ (62) യുടെ സംസ്കാര ശുശ്രൂഷകൾ ഡിസം. 27 വെള്ളിയാഴ്ച രാവിലെ 8 ന് പുനലൂർ, ഇളമ്പൽ ടൗൺ സയോൺ എ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ സഭാ ഹാളിൽ ആരംഭിക്കും. ശേഷം 11.30ന് ജന്മനാടായ ഇടമൺ വെള്ളിമലയിൽ മകളുടെ വസതിയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 1മുതൽ 1.20 വരെ അവിടെ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം 1.30ന് അഞ്ചേക്കർ പുതുക്കാട് സെമിത്തേരിയിൽ നടക്കും. മലയാള ക്രൈസ്തവ സംഗീതമേഖലയിൽ അതുല്യപ്രതിഭയായി അറിയപ്പെട്ടിരുന്ന അദ്ദേഹം, 1985 മുതൽ ഈ വർഷം വരെയും അനേകം പ്രശസ്ത ക്രൈസ്തവ സംഗീതടീമുകളോടും സംഗീതജ്ഞരോടും ചേർന്ന് കർത്താവിനുവേണ്ടി പാടി.
ഭാര്യ: മേഴ്‌സി. മക്കൾ: ആൻസി, നാൻസി മരുമക്കൾ: തമ്പി, നഹാസ്