ഐപിസി ആറ്റിങ്ങൽ സെന്റർ രജത ജൂബിലി കൺവൻഷൻ ഫെബ്രു. 8 മുതൽ
IPC Attingal Centre Convention

ഐപിസി ആറ്റിങ്ങൽ സെന്റർ രജത ജൂബിലി കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ തോന്നയ്ക്കൽ കല്ലൂർ റോഡിലെ സീയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ പൊതുയോഗവും, ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ സോദരി സമാജം വാർഷികവും ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ സംയുക്ത മാസയോഗവും ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ സണ്ഡേസ്കൂൾ പി വൈ പി എ വാർഷികവും നടക്കും. ഞായർ രാവിലെ 9 മുതൽ 1 മണി വരെ സ്നാന ശുശ്രൂഷയും കർത്തൃമേശയും സംയുക്ത സഭായോഗവും നടക്കും.
ഐ പി സി ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിത്സൺ ഹെൻട്രി ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ വി.പി ഫിലിപ്പ്, പോൾ ഗോപാലകൃഷ്ണൻ, കെ.ഒ തോമസ്, കെ.എ എബ്രഹാം, കുഞ്ഞപ്പൻ സി. വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയറിന് ഒപ്പം ഇന്മാനുവേൽ ഹെൻട്രി, പാസ്റ്റർ ജീസൺ ആന്റണി, പാസ്റ്റർ അനിൽ അടൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.