ലൈറ്റ് ഓഫ് ലൈഫ് ബൈബിൾ ട്രെയിനിംഗ് സെന്ററിന്റെ ബിരുദ ദാനം സെപ്റ്റംബർ 21ന്

Sep 13, 2022 - 15:24
Sep 13, 2022 - 15:33
 0

ഐപിസി ഗാസിയബാദ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ് ഓഫ് ലൈഫ് ബൈബിൾ ട്രെയിനിംഗ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിന്റെ ഗ്രാജുവേഷൻ സെപ്റ്റംബർ 21 (ബുധനാഴ്ച) പകൽ 10 മണി മുതൽ ഐപിസി കർമേൽ ഗാസിയാബാദിൽ വച്ച് ബൈബിൾ സ്കൂൾ പ്രിൻസിപ്പൽ പാസ്റ്റർ സി ജോണിന്റെ അധ്യക്ഷതയിൽ നടക്കും. 2021 ൽ ലോക് ഡൌൺ കാലത്ത് ആരംഭിച്ച വേദപഠനം ഒരു ഓൺലൈൻ ബൈബിൾ സ്കൂൾ ആയി മാറി. 2021 ൽ പ്രഥമ ബാച്ചിൽ 26 വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്തിരുന്നു.
2022 ബാച്ചിലെ ഗ്രാജുവേഷനിൽ പാസ്റ്റർ. ലാജി പോൾ (ഡൽഹി), പാസ്റ്റർ അലക്സാണ്ടർ തോമസ് (കേരള) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. പാസ്റ്റർ ഷാജി ദാനിയേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ്, റവ. ഡോ. ചാക്കോ തോമസ് ( O.M.U. K.) എന്നിവർ ആശംസകൾ അറിയിക്കും.
പാസ്റ്റർ സ്റ്റാൻലി ഐസക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ. A. T. Joseph ഡയറക്ടർ ആയും പാസ്റ്റർ സി ജോൺ(പ്രിൻസിപ്പാൾ) പാസ്റ്റർ പ്രിൻസ് ചാക്കോ രജിസ്ട്രാർ ആയും പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0